കോവിഡ് പ്രതിരോധം : ഈ വര്‍ഷം തന്നെ സകലര്‍ക്കും വാക്സിനെന്ന് കേന്ദ്രം
-
18 വയസിന് മുകളിലുള്ള എല്ലാവരിലേക്കും ഈ വര്‍ഷം അവസാനിക്കും മുമ്പ് വാക്സിന്‍ എത്തിക്കുമെന്ന് കേന്ദ്രം
-
രാജ്യത്തിനു മുഴുവനുമുള്ള വാക്സിന്‍ കേന്ദ്രം സംഭരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തിനെതിരെ വീണ്ടും സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ടുവിലയില്‍ വാക്സിന്‍ ലഭിക്കുന്നതിന്‍റെ യുക്തി എന്തെന്നും ഗ്രാമവാസികള്‍ എങ്ങനെയാണ് കോവിന്‍ പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്യുകയെന്നും കോടതി ചോദിച്ചു. കോവിന്‍ പോര്‍ട്ടല്‍ റെജിസ്ട്രേഷന്‍ നടപടി ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആഭ്യന്തരതലത്തില്‍ വാക്സിന്‍ ഉല്‍പ്പാദനം വലിയ തോതില്‍ കൂട്ടുമെന്നും അതിലൂടെ സകലരിലേക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്, ഭാരത് ബയോടെക്, റെഡ്ഡീസ് ലാബ് തുടങ്ങിയ സ്ഥാപനങ്ങളാണ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നും മെഹ്ത വ്യക്തമാക്കി.
രാജ്യത്തിന് മുഴുവനുമുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സംഭരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ദേശീയ പ്രതിസന്ധിയില്‍ അതാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങളെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാക്സിന്‍ ഡോസുകള്‍ സംഭരിക്കണമെന്ന കേന്ദ്രത്തിന്‍റെ നിര്‍ദേശം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. വാക്സിന്‍ കമ്പനികള്‍ ഏത് സംസ്ഥാനങ്ങള്‍ക്ക്, എന്ത് മാനദണ്ഡത്തിലാണ് വാക്സിന്‍ വിതരണം ചെ