ഓഹരി വിപണി : നിഫ്റ്റി റെക്കോഡ് തലത്തില്‍
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സൂചികയായ നിഫ്റ്റി 50 വ്യാപാരം അവസാനിപ്പിച്ചത് റെക്കോഡ് തലത്തില്‍. 36.40 പോയിന്‍റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 15,337.85ല്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഐടി ഓഹരികളില്‍ കുതിപ്പ് പ്രകടമായി. ബിഎസ്ഇ സെന്‍സെക്സ് 51,115.22ല്‍ വ്യാപാരം അവസാനിപ്പിച്ചു. 97.70 പോയിന്‍റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 51,017.52 പോയിന്‍റ്.
51,128.80ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് ഇടവ്യാപാരത്തിനിടെ 51,282.90 എന്ന ഉയര്‍ന്ന തലത്തിലെത്തി, 50,891.66 പോയിന്‍റായിരുന്നു താഴ്ന്ന നില. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി എന്നിവയാണ് പ്രധാനമായും നഷ്ടം വരുത്തിയ ഓഹരികള്‍.
“എഫ് ടി എസ് ഇ സൂചികയുടെ റീബാലന്‍സിംഗ് കാരണം വിപണിയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. എഫ് & ഒ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന ദിവസം കൂടിയായിരുന്നു,’ കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി ടെക്നിക്കല്‍ റിസര്‍ച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
മികച്ച നാലാം പാദഫലങ്ങള്‍ വിപണിയില്‍ നിക്ഷേപകരുടെ വികാരം മെച്ചപ്പെട്ടതാക്കി മാറ്റിയിട്ടുണ്ടെന്നാണ് സമീപ ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.