November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജാഗ്വാര്‍ ഐ പേസ് ഇന്ത്യന്‍ മണ്ണില്‍

1 min read

പരീക്ഷണ ഓട്ടം, വാലിഡേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനാണ് കാര്‍ ഇന്ത്യയിലെത്തിയത്

ഇന്ത്യന്‍ മണ്ണില്‍ ആദ്യ യൂണിറ്റ് ജാഗ്വാര്‍ ഐ പേസ്! മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്താണ് ജാഗ്വാര്‍ ഐ പേസ് ലാന്‍ഡ് ചെയ്തത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) പെര്‍ഫോമന്‍സ് എസ്‌യുവിയാണ് ജാഗ്വാര്‍ ഐ പേസ്. പരീക്ഷണ ഓട്ടം, വാലിഡേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനാണ് കാര്‍ ഇന്ത്യയിലെത്തിയത്.

‘ഫിറെന്‍സേ റെഡ്’ പെയിന്റ് ലഭിച്ച എച്ച്എസ്ഇ എന്ന ടോപ് വേരിയന്റാണ് ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വാര്‍ ഐ പേസ്. 90 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 399 ബിഎച്ച്പി കരുത്തും 696 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.8 സെക്കന്‍ഡ് മാത്രം മതി.

ആഗോളതലത്തില്‍ അരങ്ങേറിയ ശേഷം എണ്‍പതിലധികം ആഗോള അവാര്‍ഡുകളാണ് ജാഗ്വാര്‍ ഐ പേസ് വാരിക്കൂട്ടിയത്. 2019 ല്‍ നേടിയ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ പതിനഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ഒരേ വര്‍ഷം മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ആദ്യ വാഹനമാണ് ജാഗ്വാര്‍ ഐ പേസ്.

Maintained By : Studio3