January 14, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിവോ വൈ12എസ് വിപണിയിൽ

1 min read

വിവോ വൈ12എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പിറകില്‍ ഇരട്ട കാമറ സംവിധാനം, 5,000 എംഎഎച്ച് ബാറ്ററി, 3 ജിബി റാം, 13 മെഗാപിക്‌സല്‍ പ്രൈമറി കാമറ, ഫണ്‍ടച്ച് ഒഎസ് 11 എന്നിവ സവിശേഷതകളാണ്. വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ ഡിസ്‌പ്ലേ നോച്ച് നല്‍കി. 3 ജിബി, 32 ജിബി സ്റ്റോറേജ് സ്മാര്‍ട്ട്‌ഫോണിന് 9,990 രൂപയാണ് വില. ഫാന്റം ബ്ലാക്ക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരട്ട നാനോ സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവോ വൈ12എസ് പ്രവര്‍ത്തിക്കുന്നത്. ഒക്റ്റാ-കോര്‍ മീഡിയടെക് ഹീലിയോ പി35 എസ്ഒസി കരുത്തേകുന്നു. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ നല്‍കി.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ ഉള്‍പ്പെടുന്നതാണ് പിറകിലെ ഇരട്ട കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 8 മെഗാപിക്‌സല്‍ സ്‌നാപ്പര്‍ നല്‍കി.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

 

Maintained By : Studio3