December 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘യൂസ്റ്റാ’ പുതിയ യൂത്ത് ഫാഷൻ റീട്ടെയിൽ ബ്രാൻഡുമായി റിലയൻസ്

1 min read

കൊച്ചി: റിലയൻസ് റീട്ടെയ്‌ൽ യൂസ്റ്റാ എന്ന, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ ഫാഷൻ ബ്രാൻഡ് ആരംഭിച്ചു. ഹൈദരാബാദിലെ ശരത് സിറ്റി മാളിൽ യുസ്റ്റായുടെ ആദ്യ സ്റ്റോർ തുറന്നു. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് താങ്ങാനാവുന്ന വിലയിലാണ് യുസ്റ്റായിലെ ഉത്പ്പന്നങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന് എല്ലാ ഉൽപ്പന്നങ്ങൾക്കും, 999, രൂപയിൽ താഴെയാണ് വില , ഭൂരിഭാഗവും 499 രൂപയിൽ താഴെയാണ്. “ഈ രാജ്യത്തെ യുവാക്കൾക്കൊപ്പം വളരുകയും വികസിക്കുകയും ഒരു യുവ, ചലനാത്മക ബ്രാൻഡാണ് യുസ്റ്റാ. മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ആവശ്യങ്ങൾ മനസിലാക്കാൻ ഞങ്ങളുടെ ടീം ഇന്ത്യയിലെ യുവതലമുറയ്‌ക്കൊപ്പം തുടർച്ചയായി പ്രവർത്തിക്കും’, റിലയൻസ് റീട്ടെയിൽ ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു,

  ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

വിവരങ്ങൾ പങ്കിടുന്നതിനുള്ള ക്യുആർ- സ്‌ക്രീനുകൾ, സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, കോംപ്ലിമെന്ററി വൈഫൈ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ നിരവധി ടെക് ടച്ച് പോയിന്റുകൾ യൂസ്റ്റാ സ്‌റ്റോറുകളിൽ ലഭിക്കും. യൂസ്റ്റാ ശ്രേണി അജിയോ, ജിയോമാർട്ട് എന്നിവയിലൂടെ ഓൺലൈനായും ലഭിക്കും .

Maintained By : Studio3