December 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനാഘോഷം

1 min read

കൊച്ചി: രാജ്യമെമ്പാടുമുള്ള നഗരങ്ങളില്‍ വന്‍ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനത്തിന്‍റെ 22ാമത് പതിപ്പ് ആഘാഷിച്ചു. വിവിധ സ്ഥലങ്ങളിലായി അയ്യായിരത്തിലേറം മോട്ടോര്‍ സൈക്കിള്‍ പ്രേമികളും, വിന്‍റേജ് ബൈക്ക് പ്രേമികളും ആഘോഷത്തിന്‍റെ ഭാഗമായി. ബെംഗളൂരു, ഡല്‍ഹി എന്‍സിആര്‍, കൊച്ചി, പൂനെ, ചെന്നൈ, ജയ്പൂര്‍, ഹൈദരാബാദ് എന്നിവയക്ക് പുറമേ ഏഴ് അധിക നഗരങ്ങളിലും വിപുലമായ ആഘോഷങ്ങള്‍ നടന്നു. വിവിധ മോട്ടോര്‍സൈക്കിള്‍ ക്ലബ്ബുകളുടെയും കമ്മ്യൂണിറ്റികളുടെയും പിന്തുണയോടെ, ജാവ-യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകളാണ് പതിറ്റാണ്ടുകളായി റൈഡര്‍മാരുടെ ഹൃദയം കവര്‍ന്ന ഈ ഐതിഹാസിക മോട്ടോര്‍സൈക്കിളുകളോടുള്ള തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്നതിനായി അന്തര്‍ദേശീയ ജാവ-യെസ്ഡി ദിനാഘോഷം സംഘടിപ്പിക്കുന്നത്.

  ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പിന് സമാപനം

വിന്‍റേജ് മോട്ടോര്‍സൈക്കിള്‍ എക്സിബിഷനുകള്‍, ഗ്രൂപ്പ് റൈഡുകള്‍, സാങ്കേതിക ശില്‍പ്പശാലകള്‍, വ്യവസായ വിദഗ്ധരുമായി സംവാദ സെഷനുകള്‍ തുടങ്ങിയവ ഒത്തുചേരലിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ജാവ-യെസ്ഡിയെ കുറിച്ചുള്ള തങ്ങളുടെ അവിസ്മരണീയമായ അനുഭവങ്ങളും ഒത്തുകൂടിയവര്‍ പങ്കുവച്ചു. എല്ലാ പ്രായത്തിലുമുള്ള റൈഡര്‍മാരുടെ പങ്കാളിത്തമായിരുന്നു ആഘോഷങ്ങളിലെ മറ്റൊരു സവിശേഷത. വിന്‍റേജ് ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകളും ചടങ്ങുകളില്‍ പ്രദര്‍ശിപ്പിച്ചു. ഏറ്റവും പുതിയ യെസ്ഡി റോഡ്കിങ്സ് വരെയുള്ള ക്ലാസിക് കളക്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ ശേഖരം ബെംഗളൂരു പതിപ്പില്‍ പ്രദര്‍ശിപ്പിച്ചു.

ഈ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ റൈഡിങ് കമ്മ്യൂണിറ്റിയില്‍ ചെലുത്തുന്ന വലിയ സ്വാധീനത്തിന്‍റെ തെളിവാണ് അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനമെന്ന് ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു. ഐതിഹാസിക മോട്ടോര്‍സൈക്കിളുകളെ മാത്രമല്ല, അവര്‍ പ്രതിനിധീകരിക്കുന്ന അഡ്വഞ്ചര്‍, ഫ്രീഡം, കമ്മ്യൂണിറ്റി എന്നിവയുടെ ആത്മാവിനെയും ഈ ഇവന്‍റ് ആഘോഷിക്കുന്നു. ഈ ഇവന്‍റ് ക്ലാസിക് ലെജന്‍ഡ്സിലെ ഓരോരുത്തര്‍ക്കും ശരിക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കാന്‍ പ്രത്യേക നയം
Maintained By : Studio3