ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫ്രിക്ഷന്‍ ലെസ്സ് ഫിനാന്‍സ് ആക്സിലറേറ്റര്‍
കൊച്ചി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യെസ് ബാങ്ക് റിസര്‍വ് ബാങ്കിന്‍റെ ഇന്നവേഷന്‍ ഹബ്ബുമായി ചേര്‍ന്ന് ഫ്രിക്ഷന്‍ ലെസ്സ് ഫിനാന്‍സ് ആക്സിലറേറ്റര്‍ പരിപാടി അവതരിപ്പിച്ചു. റിസര്‍വ് ബാങ്ക് ഹബ്ബ്, എസ് പി ജിപ്മറിന്‍റെ സ്രോതസ്സുകള്‍, യെസ് ബാങ്കിന്‍റെ വ്യവസായ രംഗത്തെ അറിവുകള്‍ എന്നിവയുടെ പിന്‍ബലം ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കൊടുത്ത് ഡിജിറ്റല്‍ വായ്പകള്‍, നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയുടെയുള്ള റിസ്ക് കൈകാര്യം ചെയ്യല്‍ , ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത പെയ്മെന്‍റുകള്‍ എല്ലാവരെയും ഔപചാരിക സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തല്‍ എന്നിവ ഊര്‍ജ്ജിതമാക്കാന്‍ ഇത് വഴിയൊരുക്കും. ഈ പദ്ധതി വഴി യെസ് കണക്ട് പോലുള്ള സംവിധാനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യഥാര്‍ത്ഥ ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ മറികടക്കാനും കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനും ഫ്രിക്ഷന്‍ ലെസ്സ് ഫിനാന്‍സ് ആക്സിലറേറ്റര്‍ പോലുള്ള നീക്കങ്ങള്‍ സഹായകമാകും എന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.