കോവിഡിന്റെ ഉത്ഭവം: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടു
1 min readകൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് ചാടിയതായിരിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം
കോവിഡ്-19ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറസ് മനുഷ്യരിലേക്ക് എത്തിയിരിക്കാന്‍ സാധ്യതയുള്ള മാര്‍ഗങ്ങളെ(പാത്ത്‌വേ) കുറിച്ചും ഭാവിയില്‍ ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നടക്കാനിടയുള്ള അന്വേഷണങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ജനുവരി പതിനാലിനും ഫെബ്രുവരി 10നും ഇടയില്‍ ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും വിദഗ്ധസംഘം സംയുക്തമായി ലോകത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വൈറസ് മനുഷ്യരിലേക്ക് എത്താനിടയുള്ള വിവിധ സാധ്യതകളാണ് ഇവര്‍ വിലയിരുത്തിയത്. ഉറവിടത്തില്‍ നിന്നും ഒരു മധ്യവര്‍ത്തി വഴി (ഇന്റെര്‍മീഡിയേറ്റ് ഹോസ്റ്റ്) മനുഷ്യരിലേക്ക് വൈറസ് എത്താനാണ് ഏറ്റവുമധികം സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യശൃംഖല വഴിയും വൈറസ് മനുഷ്യനിലെത്താനുള്ള സാധ്യതയും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുുണ്ട്. എന്നാല്‍ ലബോറട്ടറിയില്‍ നിന്നും അബദ്ധവശാല്‍ വൈറസ് പുറത്ത് ചാടാനുള്ള സാധ്യത തീര്‍ത്തും വിരളമാണെ അഭിപ്രായവും ലോകാരോഗ്യ സംഘടനയും ചൈനയും നേതൃത്വം നല്‍കിയ അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നുണ്ട്.
കോവിഡ്-19ന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി ആഗോള സഹകരണം രൂപപ്പെടുത്തുന്നതില്‍ സംയുക്ത അന്വേഷണം നേട്ടമാകുമൊണ് ചൈന കരുതുന്നതെന്ന് ചൈനയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു.