കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 158.88 കോടി പിന്നിട്ടു
ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 76 ലക്ഷത്തിലധികം (76,35,229) ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 158.88 കോടി (1,58,88,47,554) കടന്നു. 1,70,80,295 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,88,157 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,55,83,039 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.88%. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,82,970 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 18,31,000 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.83 ശതമാനമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,69,642 പരിശോധനകള്‍ നടത്തി. ആകെ 70.74 കോടി (70,74,21,650) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 15.53 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.13 ശതമാനമാണ്.