February 20, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യു-സ്‌ഫിയർ പദ്ധതിയുമായി യുഎൽസിസിഎസ്; പ്രവർത്തനം മറ്റുസംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു

1 min read

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാർ, സുസ്ഥിര നിർമ്മാണ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ മുൻനിരയിലെത്തിക്കുവാൻ പര്യാപ്‌തമായതാണ് പുതിയ സംരംഭം. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ജീവനക്കാരെ നിയമിക്കാൻ യു-സ്‌ഫിയർ പദ്ധതിയിടുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ 2,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന്‍റെ ഉന്നമനത്തിന് പ്രതിജ്ഞാബദ്ധമായ യുഎൽസിസിഎസിന്‍റെ വിജയകരമായ കേരള മോഡൽ യു-സ്‌ഫിയറിലൂടെ ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. സ്‌മാർട്ട് ഇൻഫ്രാസ്ട്രക്‌ചറിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നിർമ്മാണ വേഗത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം ഫലപ്രദമാക്കുന്നതിനും എഐ അധിഷ്ഠിത അനലിറ്റിക്‌സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ്-അധിഷ്ഠിത മോണിറ്ററിംഗ്, ഡിജിറ്റൽ പ്രോജക്റ്റ് മാനേജ്മെന്‍റ് എന്നിവ യു-സ്‌ഫിയർ സംയോജിപ്പിക്കും. റോഡുകളും പാലങ്ങളും ബിൽഡിംഗുകളും മുതൽ ഐടി പാർക്കുകൾ വരെയുള്ള 8,000-ത്തിലധികം പദ്ധതികള്‍ പൂർത്തീകരിച്ചുകൊണ്ട് ഒരു നൂറ്റാണ്ടിലേറെയായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ മുൻനിരയിലുണ്ടെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്ന ഞങ്ങളുടെ ദൗത്യം മാറ്റമില്ലാതെ തുടരുമെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. യു-സ്‌ഫിയറിലൂടെ സ്‌മാർട്ട്, സുസ്ഥിര, ഹൈടെക് നിർമ്മാണത്തിന്‍റെ പുതിയ യുഗത്തിലേക്ക് ഞങ്ങൾ ഊരാളുങ്കലിന്‍റെ പാരമ്പര്യത്തെ എത്തിക്കുകയാണ്. വേഗത, പുതുമ, പരിസ്ഥിതി-സാമൂഹിക-സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ, ഈ വ്യവസായത്തിന്‍റെ ഭാവി പുനർനിർവചിക്കാൻ ഞങ്ങൾ ഒരുങ്ങുന്നു. പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന ഊർജ്ജക്ഷമതയുള്ള ഡിസൈനുകളും സുസ്ഥിര നിർമ്മാണ മാർഗങ്ങളും സ്വീകരിക്കുന്നതിലായിരിക്കും യു-സ്‌ഫിയർ ശ്രദ്ധിക്കുക. ഓരോ ഘട്ടത്തിലും വളർന്ന്‌ വരുന്ന സാങ്കേതിക വിദ്യകളുമായി ചേർന്ന് പോകാൻ ഞങ്ങളുടെ തൊഴിലാളികളുടെ വൈദഗ്‌ധ്യം മെച്ചപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, ഞങ്ങളുടെ നിർമ്മാണ ശേഷികൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും വ്യവസായ വിദഗ്‌ധരും ഉൾപ്പെടെയുള്ള പങ്കാളികളുമായി സഹകരിക്കും. നിർമ്മാണ മേഖലയിലെ ഒരു സമ്പൂർണ്ണ സേവന ദാതാവായി യു-സ്‌ഫിയറിനെ മാറ്റിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ മികച്ചതും വേഗതയേറിയതും സുസ്ഥിരവും ഉയർന്ന അതിജീവനശേഷിയുള്ളതുമാക്കി മാറ്റുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ജലസംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സുസ്ഥിരതയാണ് യു-സ്‌ഫിയറിനെ നയിക്കുന്നത്. ഊർജ്ജക്ഷമതയുള്ള രൂപകൽപനകള്‍ സ്വീകരിച്ചും പുനരുപയോഗിക്കാവുന്ന വസ്തുക്കളിലും സ്‌മാർട്ട് എനർജി സിസ്റ്റങ്ങളിലും നിക്ഷേപിച്ചും അടുത്ത ദശകത്തിൽ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ 30 ശതമാനത്തിലധികം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഉത്തരവാദിത്തമുള്ള നിർമ്മാണത്തോടുള്ള യുഎൽസിസിഎസിന്‍റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി സുസ്ഥിരതയും ഹരിത നിർമ്മാണ രീതികളും ഓരോ ഘട്ടത്തിലും ഉൾപ്പെടുത്തും. യുഎൽസിസിഎസ് മികവിന്‍റെ 100 വർഷങ്ങള്‍ ആഘോഷിക്കുമ്പോൾ, ഇന്ത്യയിലുടനീളമുള്ള നിർമ്മാണത്തെ പുനർനിർവചിക്കുന്നതിനുള്ള നൂതനാശയങ്ങൾ, സുസ്ഥിരത, വിപുലീകരണം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് യു-സ്‌ഫിയർ ഭാവിയെക്കുറിച്ചുള്ള അതിന്‍റെ കാഴ്‌ചപ്പാടിന്‍റെ സൂചനയായി നിലകൊള്ളും.

  ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വിദേശ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കും

 

Maintained By : Studio3