ബറാക ആണവ നിലയത്തിലെ രണ്ടാമത്തെ യൂണിറ്റിനും പ്രവര്‍ത്തനാനുമതി
1 min readഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞ ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു
ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയമായ ബറാക ആണവ നിലയത്തിലെ രണ്ടാമത്തെ യൂണിറ്റും പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനുള്ള ലൈസന്‍സ് യുഎഇ പുറത്തിറക്കി. നിലയത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ പ്രവര്‍ത്തച്ചുമതലയുള്ള നവ എനര്‍ജി കമ്പനിയെ അടുത്ത 60 വര്‍ഷത്തേക്ക് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണ് ലൈസന്‍സ്.
അഞ്ചുവര്‍ഷത്തോളം നീണ്ട വിശദമായ വിലയിരുത്തകലുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് അബുദാബിയിലെ അല്‍-ദഫ്ര മേഖലയില്‍ ബറാക ആണവ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രൂപകല്‍പ്പന, പ്രാദേശികവും ജനസംഖ്യാപരവുമായ വിലയിരുത്തലുകള്‍, പ്ലാന്റിലെ ശിതീകരണം, സുരക്ഷ എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള മുന്നൊരുക്കും, അണുവികിരണ ശേഷിയുള്ള മാലിന്യം കൈകാര്യം ചെയ്യല്‍ മറ്റ് സാങ്കേതികകാര്യങ്ങള്‍ തുടങ്ങി എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിലയം പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പ്ലാന്റിലെ യൂണിറ്റ് ഒന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
ഭാവി സംബന്ധിച്ച യുഎഇയുടെ ലക്ഷ്യങ്ങള്‍ യഥാര്‍ത്ഥ്യമാക്കുന്നതില്‍ നാഴികകല്ലാണ് ബറാകയിലെ രണ്ടാമത്തെ യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനമെന്നും കഴിഞ്ഞ 13 വര്‍ഷത്തെ പ്രയത്‌നം അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയായ ഹമദ് അല്‍ കാബി പറഞ്ഞു