Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൈറ്റൻ തനെയ്‌റ ‘സമ്മർ സോങ്‌സ്’

1 min read

കൊച്ചി: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്‍റെ വിമെൻസ് എത്‌നിക് വെയർ ബ്രാൻഡായ തനെയ്‌റ വേനൽക്കാലത്തിന്‍റെ സൗന്ദര്യവും സൂര്യന്‍റെ ഊർജവും ഒപ്പിയെടുക്കുന്ന ‘സമ്മർ സോങ്‌സ്’ വസ്ത്രശേഖരം വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകള്‍ക്കായി രൂപകല്പന ചെയ്ത ഈ വസ്ത്ര ശേഖരം, ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കോട്ടൺ, സിൽക്ക്, സിൽക്ക്-കോട്ടൺ മിശ്രിതങ്ങൾ, എയറി ഓർഗൻസ, കോട്ട എന്നിവയാൽ നെയ്തെടുത്തതാണ്. കാലാതീതമായ സൗന്ദര്യവും സമകാലിക വൈവിധ്യവും സമന്വയിപ്പിക്കുന്ന ഈ ശേഖരത്തിൽ സാരികളും റെഡി-ടു-വെയർ വസ്ത്രങ്ങളും ഉൾക്കൊള്ളുന്നു. സാരി ശ്രേണിയിൽ, രാജസ്ഥാന്‍റെ സംഗനേരി ബ്ലോക്ക് പ്രിന്‍റുകളും ബംഗാളിന്‍റെ ജംദാനി, മുൾമുൾ നെയ്ത്തുകള്‍ കൊണ്ട് അലങ്കരിച്ച കോട്ടൺ സാരികളും ഉള്‍പ്പെടുന്നു. കോട്ട സാരികള്‍, ഹാൻഡ്-പെയിന്‍റഡ് മുർഷിദാബാദ് സിൽക്ക്, സിൽക്ക്-കോട്ടൺ, ഓർഗൻസ സാരികള്‍ എന്നിവയും സാരികളുടെ ശേഖരത്തിലുണ്ട്. കൂടാതെ ആധുനിക വനിതകള്‍ക്കായി റെഡി-ടു-വെയർ ശേഖരവും തനെയ്‌റ അവതരിപ്പിക്കുന്നു. എംബ്രോയിഡറി, പ്രിന്‍റ് ചെയ്ത കോട്ടൺ കുർത്തകൾ, സ്റ്റൈലിഷ് ഷോർട്ട് ടോപ്പുകൾ, ട്യൂണിക്കുകൾ, പ്രിന്‍റഡ് ഡ്രസ്സുകൾ എന്നിവ കരകൗശല വൈദഗ്ധ്യവും സമകാലിക ലാളിത്യവും സമന്വയിപ്പിക്കുന്നവയാണ്. വേനൽക്കാലം വിശ്രമത്തിന്‍റെയും ഒഴുക്കിന്‍റെയും ഊർജ്ജസ്വലമായ സമയമാണെന്നും ‘സമ്മർ സോങ്‌സ്’ ശേഖരത്തിലൂടെ, ഈ ഋതുവിന്‍റെ സത്തയെ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും തനെയ്‌റയുടെ ഡിസൈൻ മേധാവി അനിന്ദിത സർദാർ പറഞ്ഞു. സൗകര്യപ്രദമായ തുണിത്തരങ്ങളും ഒഴുക്കുള്ള രൂപകല്പനകളും സമന്വയിപ്പിച്ച ഈ ശേഖരം, ചലനസ്വാതന്ത്ര്യവും വേനൽക്കാലത്തിന്‍റെ ചലനാത്മകതയും ഉറപ്പാക്കുന്നു. ചിന്താപൂര്‍വ്വം തയ്യാറാക്കിയ വസ്ത്ര ശേഖരങ്ങളിലൂടെ തനെയ്‌റ ഇന്ത്യൻ വസ്ത്രരംഗത്തെ മുൻനിര ബ്രാൻഡായി സ്ഥാനമുറപ്പിക്കുകയാണെന്നും അവർ പറഞ്ഞു. 1,490 രൂപ മുതലാണ് സമ്മർ സോങ്സ് വസ്ത്ര ശേഖരത്തിന്‍റെ വില ആരംഭിക്കുന്നത്. തനെയ്‌റയുടെ സമ്മർ സോങ്സ് ശേഖരത്തിനായി www.Taneira.com- അല്ലെങ്കിൽ തനെയ്‌റ സ്റ്റോർ സന്ദര്‍ശിക്കുക.

  ഭരണം എന്നതു സംവിധാനങ്ങൾ കൈകാര്യം ചെയ്യലല്ല, സാധ്യതകൾ വർധിപ്പിക്കലാണ്: പ്രധാനമന്ത്രി
Maintained By : Studio3