November 19, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികൾക്കായി ടൈറ്റൻ ഐ+ “ഏക് താരാ ടെസ്റ്റ്”

1 min read

കൊച്ചി: കുട്ടികളിലെ കാഴ്‌ച പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനുള്ള ലളിതവും രസകരവുമായ ഒരു പ്രാഥമിക നേത്ര പരിശോധനാ രീതി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “ഏക് താര ടെസ്റ്റ്” എന്ന പേരിലുള്ള ഒരു സവിശേഷ കാമ്പയിന് ടൈറ്റൻ ഐ+.തുടക്കമിട്ടു. പണ്ട് കാലത്ത് വേട്ടക്കാരുടെ കാഴ്‌ച പരിശോധിക്കാനായി നിർദ്ദേശിച്ചിരുന്ന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടികള്‍ക്കുള്ള ഈ നേത്ര പരിശോധനാ രീതി രൂപപ്പെടുത്തിയിരിക്കുന്നത്. പഴയകാലത്ത് വേട്ടക്കാരുടെ കാഴ്‌ചശക്തി പരിശോധിച്ചിരുന്നത് സപ്‌തർഷി നക്ഷത്രസമൂഹത്തിലെ രണ്ട് വ്യത്യസ്‌ത നക്ഷത്രങ്ങളായ അൽകോർ, മിസാർ എന്നിവയെ കാണാനുള്ള അവരുടെ കഴിവ് നോക്കിയായിരുന്നു. രണ്ട് നക്ഷത്രങ്ങളെയും കാണാൻ കഴിയുന്നവർക്ക് മികച്ച കാഴ്ചശക്തിയുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ് “ഏക് താര ടെസ്റ്റ്”. കുട്ടികളെ ഇരുട്ടിൽ സപ്‌തർഷി നക്ഷത്രസമൂഹവുമായി പൊരുത്തപ്പെടുത്താൻ അനുവദിക്കുന്ന ലളിതമായ ഒരു നക്ഷത്ര-കണ്ടെത്തൽ സഹായിയാണ് ഇത്. കളിയിലൂടെയുള്ള ഈ പരിശോധന കണ്ണട ആവശ്യമുള്ള കുട്ടികൾക്കുള്ള ഒരു പ്രാഥമിക സ്ക്രീനിംഗായി മാറും. മങ്ങിയ കാഴ്‌ചശക്തി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിനിയായ സാഹിബയുടെ കഥ പറയുന്ന ഒരു പ്രചരണ ചിത്രത്തിലൂടെ ഈ കാമ്പയിൻ പ്രചാരണം ടൈറ്റൻ ഐ+ ജീവസുറ്റതാക്കി. പ്രായത്തിനനുസരിച്ച് വരുന്ന ഒരു അവസ്ഥയാണ് കാഴ്‌ചക്കുറവ് എന്ന മാതാപിതാക്കളുടെ തെറ്റിദ്ധാരണ പലപ്പോഴും കുട്ടികൾക്ക് നേത്ര പരിശോധന നടത്താത്തതിലേക്ക് നയിക്കുന്നു എന്ന പ്രശ്‍നം ഈ ഫിലിം എടുത്ത് കാണിക്കുന്നു. ഈ വെല്ലുവിളിയെ മറികടക്കാൻ, ടൈറ്റൻ ഐ+ ഒരു പഴയകാല നേത്രപരിശോധനാ രീതിയെ രസകരവും ഫലപ്രദവുമായ നേത്ര പരിശോധനാ ഉപകരണമാക്കി മാറ്റി. അഞ്ചിൽ ഒരു കുട്ടിക്കും കാഴ്‌ച മങ്ങൽ അനുഭവപ്പെടുന്നുവെന്നും അവരിൽ ഗണ്യമായ ഒരു വിഭാഗം നിശബ്‌ദമായി കഷ്‌ടപ്പെടുകയാണെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഐകെയർ വിഭാഗം മാർക്കറ്റിംഗ് മേധാവി മനീഷ് കൃഷ്‌ണമൂർത്തി പറഞ്ഞു. ടൈറ്റൻ ഐ+ കാമ്പയിൻ ഈ യാഥാർത്ഥ്യത്തെ വൈകാരികമായി പകർത്തുകയും ആളുകളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും നൂതനവുമായ ഒരു പരിഹാരം ഏക് താര ടെസ്റ്റിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു പഴയകാല സാങ്കേതിക വിദ്യയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, ഞങ്ങൾ കുട്ടികളുടെ കാഴ്‌ചപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുക മാത്രമല്ല, കുടുംബങ്ങൾക്ക് അവിസ്‌മരണീയമായ ഒരു അനുഭവം ലഭ്യമാക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഏക് താര ടെസ്റ്റ്” കാർഡുകൾ www.titaneyeplus.com-ൽ ലഭ്യമാകും.

  എക്സല്‍സോഫ്റ്റ് ടെക്നോളജീസ് ഐപിഒ നവംബര്‍ 19 മുതല്‍

 

Maintained By : Studio3