August 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് ഐടി ഓഫീസ് കെട്ടിടനിര്‍മ്മാണത്തിനായി താല്‍പര്യപത്രം സമർപ്പിക്കാം

1 min read

തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ-ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക്ക് ഫേസ്-4 (ടെക്നോസിറ്റി, പള്ളിപ്പുറം) കാമ്പസില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഐടി ഓഫീസ് കെട്ടിടത്തിനായി സഹനിര്‍മ്മാതാക്കളില്‍ നിന്ന് ടെക്നോപാര്‍ക്ക് താല്‍പര്യപത്രം (ഇഒഐ) ക്ഷണിച്ചു. ഐടി പ്രൊഫഷണലുകള്‍ക്ക് റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകളും ഷോപ്പിംഗും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്ന ലൈവ്-വര്‍ക്ക്-പ്ലേ കാമ്പസായിട്ടാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 8 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതും ഏകദേശം 4.50 ഏക്കര്‍ ഭൂമിയില്‍ ദീര്‍ഘ കാലത്തേക്ക് പാട്ടത്തിനെടുക്കുന്നതുമാണ് (കേസ് ടു കേസ് അടിസ്ഥാനത്തില്‍ 90 വര്‍ഷം) രണ്ടാമത്തെ ഐടി കെട്ടിടം. ക്വാഡ് പദ്ധതിയിലെ ആദ്യത്തെ ഐടി കെട്ടിടം ബിഡ് മൂല്യനിര്‍ണയ ഘട്ടത്തിലാണ്. ഈ പദ്ധതിക്കുള്ള ആകെ ഭൂമി ഏകദേശം 30 ഏക്കറാണ്. ഇത് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഐടി സഹ-ഡെവലപ്പര്‍/ബില്‍ഡര്‍/ഡെവലപ്പര്‍ എന്നിവര്‍ക്ക് രാജ്യത്തെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ ഐടി പാര്‍ക്കുകളില്‍ ഒന്നായ ടെക്നോപാര്‍ക്കുമായി പങ്കാളിത്തം സ്ഥാപിക്കാനും ഐടി/ഐടി അധിഷ്ഠിത കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും സാധിക്കും. നിലവില്‍ ഏകദേശം 125 കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ ഐടി സ്ഥലത്തിനായി കാത്തിരിക്കുകയാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ/പബ്ലിക് ലിമിറ്റഡ് കമ്പനിയായിരിക്കണം. ഇത് കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരിക്കണം. സംയുക്ത സംരംഭം / സംയുക്ത അപേക്ഷ / കണ്‍സോര്‍ഷ്യം എന്നിവ സ്വീകരിക്കില്ല. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോന്നിലും 35 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടിയിരിക്കണം. ബിഡ്ഡര്‍ക്ക് കുറഞ്ഞത് 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സമാനമായ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടങ്ങള്‍/വാണിജ്യ/ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയുടെ രണ്ട് പ്രോജക്ടുകളോ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടങ്ങള്‍/വാണിജ്യ/ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയുടെ മൂന്ന് പ്രോജക്ടുകളോ പൂര്‍ത്തിയാക്കിയിരിക്കണം. ഇവ ഉള്‍പ്പെടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബിഡിനായുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.technopark.in/Tenders. 2025 സെപ്റ്റംബര്‍ 18 ന് വൈകുന്നേരം 5 മണി വരെ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഇത് സംബന്ധിച്ച വ്യക്തതകള്‍ക്കായി ഓഗസ്റ്റ് 28 ന് വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും മീറ്റിംഗ് നടത്തും. ഈ ലിങ്ക് ഉപയോഗിച്ച് മീറ്റിംഗില്‍ ചേരാം: https://us02web.zoom.us/j/81260762451?pwd=xh2RvHj3bK3zPr4ee5q4tTF5Hr5xAq.1 (മീറ്റിംഗ് ഐഡി: 812 6076 2451, പാസ്കോഡ്: 766219). ഇതു സംബന്ധിച്ച സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും:rahul@technopark.in / madhavan_praveen@technopark.in

  ബൗദ്ധിക സ്വത്തവകാശം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാല ഓഗസ്റ്റ് 19 ന്
Maintained By : Studio3