November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്തിന്‍റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്ക്: ടെക്നോപാര്‍ക്ക് സിഇഒ

1 min read

തിരുവനന്തപുരം: രാഷ്ട്രനിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം ഐടി പ്രൊഫഷണലുകള്‍, പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, ഒ ആന്‍ഡ് എം ടീം, മെയിന്‍റനന്‍സ് സ്റ്റാഫ് എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേണല്‍(റിട്ട)സഞ്ജീവ് നായര്‍. രാജ്യത്തിന്‍റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന അദ്ദേഹം സമ്പന്നമായ പാരമ്പര്യമുള്ള, നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്ന, സാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും പലമടങ്ങ് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്‍റെ ഭാഗമാവാന്‍ സാധിച്ചതിനാല്‍ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ ദിനത്തില്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും രാജ്യത്തെ സംരക്ഷിക്കുന്ന സായുധ സേനയുടെ മഹത്തരമായ സംഭാവനകളെയും സ്മരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

രാജ്യത്തെ സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുന്ന നൂതന യുവതലമുറ രാജ്യത്ത് ധാരാളമുള്ളത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ സാമ്പത്തികവും സാങ്കേതികവുമായ വികസനത്തില്‍ ഐടി കമ്പനികളുടെയും യുവ പ്രൊഫഷണലുകളുടെയും സംഭാവന വലുതാണ്. ഇതില്‍ ടെക്നോപാര്‍ക്കിന് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തെ പരാമര്‍ശിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ സംസാരിച്ചു. പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ഭൂമിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യണം. അതുവഴി ഭാവിതലമുറയ്ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനാകും. സംഘടനാ തലത്തിലും വ്യക്തിഗതമായും ഇക്കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാര്‍ക്ക് ഫേസ് മൂന്നില്‍ ടെക്നോപാര്‍ക്ക് സെക്രട്ടറി-രജിസ്ട്രാര്‍ സുരേഷ് കുമാര്‍.കെ പതാക ഉയര്‍ത്തി. ടെക്നോപാര്‍ക്ക് ഫേസ് നാലില്‍ ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രോജക്ട്സ്) മാധവന്‍ പ്രവീണാണ് പതാക ഉയര്‍ത്തിയത്. ടെക്നോപാര്‍ക്ക് ഫേസ് അഞ്ചില്‍ (കൊല്ലം) ടെക്നോപാര്‍ക്ക് അസിസ്റ്റന്‍റ് ഓഫീസര്‍ (ഫിനാന്‍സ് ആന്‍റ് അഡ്മിന്‍) ജയന്തി. ആര്‍ പതാക ഉയര്‍ത്തി.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3