Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യുടെ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്. 500 ല്‍ താഴെ ജീവനക്കാരുടെ വിഭാഗത്തിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം. ന്യുഡല്‍ഹിയില്‍ നടന്ന അസോചമിന്‍റെ അഞ്ചാമത് ഡൈവേഴ്സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ എക്സലന്‍സ് കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിച്ചു. ദേശീയ വനിതാ കമ്മീഷന്‍ അംഗം ഡെലീന ഖോങ്ഡൂപ്പില്‍ നിന്ന് റിഫ്ളക്ഷന്‍സിനെ പ്രതിനിധീകരിച്ച് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയിലും ഡബ്ല്യുഇ ഫോറമിലെ പാര്‍വതി ശശിധറും അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലിടങ്ങളിലെ നൈപുണ്യവും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കമ്പനികള്‍ പുരസ്കാരത്തിനായി മത്സരിച്ചു.

  സൈബര്‍ പാര്‍ക്കിലെ വെര്‍ച്ച്വല്‍ സയന്‍സ് ലാബിന് ദേശീയ പുരസ്കാരം

വനിതാ ജീവനക്കാരെ യഥാര്‍ഥ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നതിനും ഭാവിയില്‍ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുരസ്കാരം പ്രചോദിപ്പിക്കുന്നുവെന്ന് ഉഷ ചിറയില്‍ പറഞ്ഞു. ഡബ്ല്യുഇ ഫോറത്തിലെ സജീവ അംഗങ്ങള്‍ക്കൊപ്പം റിഫ്ളക്ഷന്‍സ് സിഇഒയുടെയും നേതൃനിരയുടെയും പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഈ അവാര്‍ഡിനായുള്ള ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചത് വലിയ നേട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എച്ച്സിഎല്‍ ടെക്നോളജീസ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റ് ശ്രീമതി ശിവശങ്കര്‍, യുബിഎസ് ബിസിനസ് സൊല്യൂഷന്‍സിലെ ഗുര്‍പ്രീത് അറോറ, സൗത്ത് ഏഷ്യ റെക്കിറ്റ് എക്സ്റ്റേണല്‍ അഫയേഴ്സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്സ് ഡയറക്ടര്‍ രവി ഭട്നാഗര്‍, അസോചം മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ് ജൂറി. ഐടി മേഖലയിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും നല്‍കുന്നതിലും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലും ശക്തമായ സാന്നിധ്യമാകാന്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിക്കുന്നു. ഫോര്‍ച്യൂണ്‍ ഇന്ത്യയും സിഐഇഎല്‍ എച്ച്ആറും ലിസ്റ്റ് ചെയ്ത ‘ഇന്ത്യയിലെ മികച്ച 30 ഫ്യൂച്ചര്‍-റെഡി വര്‍ക്ക്പ്ലേസ്’ 2024-ല്‍ ‘ജോലി ചെയ്യാനുള്ള മികച്ച സ്ഥലം’ എന്ന പട്ടികയില്‍ റിഫ്ളക്ഷന്‍സ് ഇടം പിടിച്ചു. ഇന്ത്യന്‍ തൊഴില്‍ സേനയിലെ സ്ത്രീകളെക്കുറിച്ചുള്ള ഏറ്റവും വലിയ പഠനമായ അയോണിന്‍റെ വോയ്സ് ഓഫ് വിമന്‍ സ്റ്റഡി 2024 പ്രകാരമുള്ള മികച്ച നിലവാരത്തിലും റിഫ്ളക്ഷന്‍സ് ഉള്‍പ്പെടുന്നു.

  പാര്‍ക്ക് മെഡി വേള്‍ഡ് ഐപിഒയ്ക്ക്
Maintained By : Studio3