Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റൂഫ്ടോപ്പ് സോളാർ സൂപ്പർ പവറായി ടാറ്റാ പവർ

1 min read

കൊച്ചി: ഒന്നര ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ മികച്ച റൂഫ്ടോപ്പ് സോളാർ ദാതാവ് എന്ന നേട്ടം കരസ്ഥമാക്കി ടാറ്റാ പവര്‍. ഇതോടെ രാജ്യ വ്യാപകമായി ടാറ്റാ പവറിന്‍റെ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിൽ കമ്പനിയുടെ നിർണായക പങ്ക് എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം. ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്‍റെ ഭാഗമായ ടാറ്റാ പവർ സോളാർ റൂഫ്ടോപ്പ്, സുസ്ഥിരവും ഊർജ്ജ-ക്ഷമവുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ മുൻനിരയിലാണ്. ടാറ്റാ പവർ സോളാറൂഫ് എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന ടാറ്റാ പവർ സോളാർ റൂഫ്ടോപ്പിന് നിരവധി മികവുകളാണുള്ളത്. ടാറ്റാ പവർ സോളാറൂഫ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിന്‍റെ വൈദ്യുതി ബില്ലില്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുന്നു. സോളാർ മോഡ്യൂളുകൾക്ക് 25 വര്‍ഷത്തെ വാറന്‍റി ലഭിക്കും. കൂടാതെ ഉപഭോക്താവിന് 4 മുതല്‍ 7 വർഷം വരെ പണം തിരിച്ചടവ് കാലയളവും ലഭിക്കും. വൈദ്യുതി താരിഫില്‍ വാർഷികമായുണ്ടാകുന്ന വര്‍ധനവില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവ് വരുത്താന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. 20-ലധികം ധനകാര്യ പങ്കാളികൾ വഴി ഉപഭോക്താവിന് സൗകര്യപ്രദമായ ഫിനാൻസിങ് സൗകര്യങ്ങള്‍ ടാറ്റാ പവര്‍ ലഭ്യമാക്കുന്നുണ്ട്. സോളാര്‍ സ്ഥാപിക്കല്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപകരിക്കുന്ന തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകൾ എന്നിവ വഴിയാണ് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന പോലുള്ള വിവിധ പദ്ധതികളിലൂടെയും ‘ഘർഘർ സോളാർ’ എന്ന കാമ്പയിനിലൂടെയും സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനി നിർണായക പങ്ക് വഹിക്കുന്നു. 300-ലധികം നഗരങ്ങളിൽ 575-ലധികം ചാനൽ പങ്കാളികളുടെ ശക്തമായ ശൃംഖലയും 400-ലധികം നഗരങ്ങളിൽ 225-ലധികം അംഗീകൃത സേവന പങ്കാളികളും ഒത്തുചേര്‍ന്നുകൊണ്ട് ഇന്ത്യ ഒട്ടാകെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ടാറ്റാ പവര്‍. ഒന്നര ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഉപഭോക്താക്കളിൽ 1,22,000ത്തിലധികം പേര്‍ പാര്‍പ്പിട മേഖലയിൽ നിന്നുള്ളവരാണ്.

  സെമികണ്ടക്ടര്‍ ഫാബ്: കെഎസ് യുഎം അപേക്ഷാപത്രം ക്ഷണിച്ചു
Maintained By : Studio3