ടാറ്റാ ഗോള്‍ഡ് ഇടിഎഫ്
കൊച്ചി: സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുമായി ടാറ്റാ അസറ്റ് മാനേജ്മെന്‍റ്. രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും രണ്ട് ഫണ്ട് ഓഫ് ഫണ്ടും ആണ് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സ്വർണത്തിന്‍റെ ആഭ്യന്തര വിപണിയിലെ വില പിന്തുടരുന്ന ഒരു ഓപ്പണ്‍ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ ഗോള്‍ഡ് ഇടിഎഫ്. ജനുവരി രണ്ടു മുതല്‍ ഒമ്പതു വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും. ഒരു ഓപ്പണ്‍ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് ഇൻവെസ്റ്റിംഗ് സ്കീം ആയ ടാറ്റാ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും.
വെള്ളിയുടെ ആഭ്യന്തര വില പിന്തുടരുന്ന ഓപ്പണ്‍ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ സിൽവര്‍ ഇടിഎഫ്. ഒരു ഓപ്പണ്‍ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് സ്കീം ആയ ടാറ്റാ സിൽവര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും. സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് പോർട്ട്ഫോളിയോയുടെ വൈവിധ്യവല്ക്കരണത്തിനും ദീർഘകാല സ്ഥിരതയ്ക്കും വേണ്ടിയുള്ള ആകർഷകമായ തന്ത്രമാണ്. കറൻസി മൂല്യത്തകർച്ച പണപ്പെരുപ്പം, വിപണിയിലെ അനിശ്ചിതത്വം എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമെന്ന നിലയില്‍ സ്വർണം പ്രവർത്തിക്കും. അതേസമയം വെള്ളിയുടെ ദൗർലഭ്യതയും വ്യാവസായിക ഉപയോഗങ്ങളുടെ വ്യാപനവും ഇതിനെ ആകർഷകമായ നിക്ഷേപമാക്കി മാറ്റുന്നു. സ്വർണം, വെള്ളി പോലെയുള്ള വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളുടെ അപകട സാധ്യത നിയന്ത്രിക്കുന്നതിനും പോർട്ട്ഫോളിയോകള്‍ വൈവിധ്യവത്ക്കരിക്കാനും സഹായിക്കുമെന്ന് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്‍റ്സ്, ബാങ്കിംഗ്, ഓള്‍ട്ടർനേറ്റ് ഇൻവെസ്റ്റ്മെന്‍റ്സ് ആൻഡ് പ്രൊഡക്ട് സ്ട്രാറ്റജി ബിസിനസ് ഹെഡ് ആനന്ദ് വരദരാജന്‍ പറഞ്ഞു. ഇത് പണപ്പെരുപ്പം, കറൻസിയുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ എന്നിവയ്ക്കെതിരേ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.