തനിഷ്‌കും ഡി ബിയേഴ്‌സും കൈകോർക്കുന്നു
കൊച്ചി: പ്രമുഖ ഡയമണ്ട് കമ്പനികളിലൊന്നായ ഡി ബിയേഴ്‌സ് ഗ്രൂപ്പും ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌കും ദീർഘകാല സഹകരണം പ്രഖ്യാപിച്ചു. പ്രകൃതി ദത്ത ഡയമണ്ടുകള്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇന്ത്യന്‍ വിപണിയില്‍ വളർന്ന് വരുന്ന അവസരങ്ങള്‍ പ്രയോജപ്പെടുത്താനുമാണ് സഹകരണം ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് സ്വാഭാവിക വജ്രാഭരണങ്ങള്‍ക്കുള്ള ഡിമാൻഡ് ഉയർന്ന് വരുന്നുണ്ട്. ആഗോള ഡിമാൻഡിന്‍റെ 11 ശതമാനവും ഇന്ത്യന്‍ ഉപയോക്താക്കളുടെതാണ്. പ്രകൃതി ദത്ത വജ്രാഭരണങ്ങളുടെ ലോകവിപണിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ വളര്‍ച്ചാ അവസരം പ്രയോജനപ്പെടുത്താനാണ് തനിഷ്‌കും ഡി ബിയേഴ്‌സും ദീർഘകാല സഹകരണത്തിന് തുടക്കമിടുന്നത്. ഇന്ത്യൻ ഉപയോക്താക്കളുടെ വജ്രങ്ങളെകുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും അതിലുള്ള താത്പര്യവും വിശ്വാസവും വർധിപ്പിക്കുവാനും പ്രകൃതിദത്ത വജ്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സഹകരണം ലക്ഷ്യമിടുന്നുണ്ട്. മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള തനിഷ്‌കിന്‍റെ ആഴത്തിലുള്ള ധാരണയും ഡയമണ്ട് വിഭാഗത്തില്‍ ഡി ബിയേഴ്‌സിനുള്ള വൈദഗ്ധ്യവും കൂട്ടിയോജിപ്പിച്ച് പ്രയോജനപ്പെടുത്താനാണ് ഈ സഹകരണത്തിലൂടെ ശ്രമിക്കുന്നത്. ഡയമണ്ടുകളോടുള്ള ഇന്ത്യയുടെ അഭിനിവേശം ആയിരക്കണക്കിന് വർഷങ്ങളായിട്ടുള്ളതാണെന്നും ഈ വിപണിയിലെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ തനിഷ്‌കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഡി ബിയേഴ്‌സ് ബ്രാൻഡ് സിഇഒ സാൻഡ്രീന്‍ കോണ്‍സീലര്‍ പറഞ്ഞു. ഡി ബിയേഴ്‌സിനെ പോലെ തന്നെ തനിഷ്‌കും പ്രകൃതിദത്ത വജ്രങ്ങളുടെ മൂല്യവും ശക്തിയും അന്തസും തിരിച്ചറിയുന്നു. ഈ പ്രകൃതി നിധികളിലേക്കും അവയുടെ സ്ഥായിയായ മൂല്യത്തിലേക്കും കൂടുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഡയമണ്ടുകളുടെ അവസരം വളരെ വലുതാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി വജ്രാഭരണങ്ങൾ ജനകീയമാക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന തനിഷ്‌ക് എല്ലായ്പ്പോഴും ആധുനിക വനിതകളെയാണ് ലക്ഷ്യമിടുന്നത്. തനിഷ്‌ക് ഡയമണ്ട് ഗ്യാരണ്ടിയുടെ സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും സുതാര്യമായ ബൈബാക്ക് പോളിസിയുണ്ട്. എല്ലാ തനിഷ്‌ക് ഡയമണ്ടുകളും പ്രകൃതിദത്തവും അപൂർവവും മൂല്യവത്തായതും നൂതനമായ ഡിസൈനുകളാൽ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടവയുമാണെന്നും ഡി ബിയേഴ്‌സുമായുള്ള സഹകരണം തനിഷ്‌കിനും ഡയമണ്ട് മേഖലയ്ക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.