November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഉപരോധത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇറാന്‍ ബിറ്റ്‌കോയിന്‍ ഖനനം ഉപയോഗപ്പെടുത്തുന്നു’

1 min read

ക്രിപ്‌റ്റോ കറന്‍സി ഖനനത്തിലൂടെ ഇറാന്‍ പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളറിലധികം വരുമാനം നേടുന്നതായി അനുമാനം

ടെഹ്‌റാന്‍: ലോകത്ത് നടക്കുന്ന ബിറ്റ്‌കോയിന്‍ ഖനനത്തിന്റെ 4.5 ശതമാനവും നടക്കുന്നത് ഇറാനിലാണെന്ന് റിപ്പോര്‍ട്ട്. ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും ഇറക്കുമതിയുല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമായി ഇറാന്‍ ക്രിപ്‌റ്റോ കറന്‍സി ഖനനത്തിലൂടെ ലഭിക്കുന്ന ശതകോടിക്കണക്കിന് ഡോളറുകള്‍ ഉപയോഗിക്കുന്നുവെന്നാണ് പുതിയ ഒരു പഠനത്തിന്റെ കണ്ടെത്തല്‍. നിലവിലെ ഖനനത്തിന്റെ തോത് അനുസരിച്ച് ബിറ്റ്‌കോയിന്‍ ഉല്‍പ്പാദനത്തിലൂടെ ഇറാന് പ്രതിവര്‍ഷം ഏകദേശം 1 ബില്യണ്‍ ഡോളറിനടുത്ത് വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ബ്ലോക്ക്‌ചെയിന്‍ അനിലിറ്റിക്‌സ് കമ്പനിയായ എലിപ്്ടികിന്റെ വിലയിരുത്തല്‍.

അതേസമയം ഇറാനിലെ ബന്ധപ്പെട്ട അധികാരികള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എണ്ണ വ്യാപാരം, ബാങ്കിംഗ്, ചരക്ക്‌നീക്കം അടക്കം രാജ്യത്തെ എല്ലാ കയറ്റുമതി മേഖലകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇറാനെതിരെ സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക.

ഇറാനില്‍ നടക്കുന്ന ബിറ്റ്‌കോയിന്‍ ഖനനം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ കണ്ടെത്തുക വിഷമകരമാണെങ്കിലും കേംബ്രിജ് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഫിനാന്‍സ് ബിറ്റ്‌കോയിന്‍ ഖനനം നടത്തുന്നവരില്‍ നിന്നും ശേഖരിച്ച 2020 ഏപ്രില്‍ വരെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എലിപ്ടികല്‍ ഇറാനിലെ ബിറ്റ്‌കോയിന്‍ ഉല്‍പ്പാദനത്തെ കുറിച്ചുള്ള ഏകദേശ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഖനനം നടത്തുവര്‍ ഏതാണ്ട് 600 മെഗാവാട്ടോളം വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇറാനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതോല്‍പ്പാദന കമ്പനി ജനുവരിയില്‍ നടത്തിയ പ്രസ്താവനയും എലിപ്ടികല്‍ കണക്കിലെടുത്തിട്ടുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഖനനം എന്ന പ്രക്രിയയിലൂടെയാണ് ബിറ്റ്‌കോയിനുകളും മറ്റ് ക്രിപ്‌റ്റോകറന്‍സികളും നിര്‍മിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനായി ശേഷി കൂടിയ കംപ്യൂട്ടറുകള്‍ അന്യോന്യം മത്സരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വളരെയധികം ഊര്‍ജം ആവശ്യമായ പ്രക്രിയയാണിത്. ഫോസില്‍ ഇന്ധനങ്ങളിലൂടെ നിര്‍മിക്കുന്ന വൈദ്യുതിയാണ് ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത്. ഇറാനില്‍ ഈ രീതിയില്‍ നിര്‍മിക്കുന്ന വൈദ്യുതി ധാരാളമായി ഉണ്ടെന്നുള്ളതാണ് ക്രിപ്‌റ്റോ ഖനനം നടത്തുന്നവരെ ഇറാനിലേക്ക് ആകര്‍ഷിക്കുന്നത്.

വിദേശങ്ങളില്‍ ഖനനം ചെയ്ത ബിറ്റ്‌കോയിന്റെയോ മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെയോ വ്യാപാരത്തിന് ഇറാന്‍ കേന്ദ്രബാങ്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും കരിഞ്ചന്തയില്‍ ഇവ യഥേഷ്ടം ലഭ്യമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സമീപകാലത്താണ് ഇറാന്‍ ക്രിപ്‌റ്റോ ഖനനത്തെ ഒരു വ്യവസായമെന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിച്ചത്. വളരെ കുറഞ്ഞ നിരക്കാലാണ് രാജ്യം ഇതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്. എന്നാല്‍ ഖനനം ചെയ്‌തെടുക്കുന്ന ബിറ്റ്‌കോയിനുകള്‍ കേന്ദ്രബാങ്കിന് വില്‍ക്കണമെന്ന നിബന്ധനയുണ്ട്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായതിനാലാണ് ബിറ്റ്‌കോയിന്‍ ഖനനം നടത്തുന്ന കൂടുതലാളുകള്‍, പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ളവര്‍ ഇറാനിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അംഗീകൃത ചരക്കുകളുടെ ഇറക്കുമതിക്ക് ഇറാനില്‍ ഖനനം ചെയ്‌തെടുത്ത ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കാന്‍ ടെഹ്‌റാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഉപരോധം തകര്‍ത്തെറിഞ്ഞ, ഗുരുതരമായ പണലഭ്യത പ്രശ്‌നങ്ങള്‍ നേരിടുന്ന, എന്നാല്‍ എണ്ണയും പ്രകൃതി വാതകവും മിച്ചം വരുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് അതിജീവനത്തിനുള്ള മികച്ച ഒരവസരമായി ഇറാന്‍ ബിറ്റ്‌കോയിന്‍ ഖനനത്തെ ഇറാന്‍ തിരിച്ചറിഞ്ഞതായി പഠനം പറയുന്നു. ഒരു വര്‍ഷം ബിറ്റ്‌കോയിന്‍ ഖനനം നടത്തുന്നവര്‍ ഉപയോഗിക്കുന്ന വൈദ്യുതി നിര്‍മ്മിക്കുന്നതിന് ഇറാന് ഏതാണ്ട് 10 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആവശ്യമായി വരും. 2020ല്‍ ഇറാന്‍ നടത്തിയ മൊത്തം എണ്ണക്കയറ്റുമതിയുടെ ഏകദേശം 4 ശതമാനം വരുമിത്. അതിനാല്‍ത്തന്നെ വ്യാപാര ഉപരോധത്തെ മറികടക്കാന്‍ ബിറ്റ്‌കോയിന്‍ ഖനന പ്രക്രിയ ഉപയോഗിച്ച് തങ്ങളുടെ ഊര്‍ജ ശേഖരം അന്താരാഷ്ട്ര വിപണിയില്‍ വളരെ ഫലപ്രദമായ രീതിയില്‍ വില്‍ക്കുകയാണ് ഇറാനെന്ന് പഠനം നിരീക്ഷിക്കുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഇറാന്‍ ആസ്ഥാനമായി ഖനനം നടത്തുന്നവര്‍ ബിറ്റ്‌കോയിനിലൂടെ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തുന്നത്. ഇറാനിത് കയറ്റുമതികള്‍ക്കുള്ള തുകയായും ഉപയോഗിക്കുന്നു. അത്തരത്തില്‍ ഇറാനിലെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയുള്ള പണമിടപാടുകള്‍ക്കുള്ള ഉപരോധത്തെ രാജ്യം മറികടക്കുന്നു. ക്രിപ്‌റ്റോ കറന്‍സി സേവനങ്ങള്‍ ആരംഭിച്ചിട്ടുള്ള ധനകാര്യ കമ്പനികള്‍, പ്രത്യേകിച്ച് അമേരിക്കയിലുള്ളവ ഇറാനിലെ ബിറ്റ്‌കോയിന്‍ ഖനനം മൂലം തങ്ങള്‍ നേരിടാനിടയുള്ള ഉപരോധത്തെ കരുതിയിരിക്കണമെന്ന് എലിപ്ടിക് ഓര്‍മ്മിപ്പിക്കുന്നു.

Maintained By : Studio3