January 1, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ ഹബ്ബിൽ ഓഫീസെടുക്കാം

1 min read

Person using tablet

കൊച്ചി: കളമശ്ശേരിയിലെ ഡിജിറ്റൽ ഹബ്ബിൽ ഓഫീസ് ആരംഭിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സ്റ്റാർട്ടപ്പുകളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. ഉൽപ്പന്ന നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകളെ ഉദ്ദേശിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക ഇനോവേഷൻ-ഇൻകുബേഷൻ കേന്ദ്രമാണ് ഡിജിറ്റൽ ഹബ്ബ്. നൂതനത്വം, പരസ്പര സഹകരണം, വിദഗ്ധോപദേശം തുടങ്ങിയവ സാധ്യമാക്കുന്ന മികച്ച ആവാസവ്യവസ്ഥയാണ് കെഎസ് യുഎം ഡിജിറ്റല്‍ ഹബില്‍ ഒരുക്കിയിരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, ക്ലൗഡ് ക്രെഡിറ്റുകൾ എന്നിവയ്ക്ക് പുറമെ കേരള സ്റ്റാർട്ടപ്പ് മിഷന്‍ വഴിയുള്ള മെന്റർഷിപ്പ്, മറ്റ് സ്റ്റാർട്ടപ്പ് സ്ഥാപകരുമായുള്ള ആശയവിനിമയം, കെഎസ് യുഎമ്മിന്റെ അന്താരാഷ്ട്രനിലവാരത്തിലുള്ള വിവിധ പരിപാടികളിലും ഉച്ചകോടികളിലും പങ്കെടുക്കാനുള്ള അവസരം തുടങ്ങിയവയും ഡിജിറ്റല്‍ ഹബ്ബിനെ ആകര്‍ഷകമാക്കുന്നു. ഏകദേശം 30,850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ സ്ഥലമാണ് ഇവിടെ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. 463 ഡെഡിക്കേറ്റഡ് സീറ്റുകളും 92 കോ-വർക്കിംഗ് സീറ്റുകളും ഉൾപ്പെടുന്ന ഡിജിറ്റല്‍ ഹബ്ബ് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള സംരംഭകർക്ക് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://ksum.in/Space_Digital_hub എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ത്രിദിന സമ്മേളനം ജനുവരി 6 മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3