December 14, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ബ്രാവിയ എക്സ്90എല്‍ ശ്രേണി

1 min read

കൊച്ചി:  സോണി ഇന്ത്യ പുതുതലമുറാ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആറുമായി പുതിയ ബ്രാവിയ എക്സ്ആര്‍ എക്സ്90എല്‍ ശ്രേണി അവതരിപ്പിച്ചു. ശബ്ദത്തേയും ദൃശ്യത്തേയും പുതിയ തലത്തിലേക്ക് എത്തിച്ച് ആവേശം ഉയര്‍ത്തുന്ന അനുഭവങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. പുതിയ എക്സ്90എല്‍ ശ്രേണി 189 സെന്‍റീമീറ്റര്‍ (75), 165 സെന്‍റീമീറ്റര്‍ (65), 140 സെന്‍റീമീറ്റര്‍ (55) എന്നീ സ്ക്രീന്‍ വലിപ്പത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.  വിഭാഗത്തിലെ  ഏറ്റവും മികച്ച സൗകര്യങ്ങള്‍ക്ക് ഒപ്പം അള്‍ട്രാ റിയലസ്റ്റിക് പിക്ചര്‍ ക്വാളിറ്റി, യഥാര്‍ത്ഥ്യ ജീവിതത്തിന്‍റെ അനുഭൂതി നല്‍കുന്ന കോണ്‍ട്രാസ്റ്റ്, പിക്ചര്‍ റിയാലിറ്റി സൗണ്ട് എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്. ഇതാദ്യമായി പിഎസ്5 ഗെയിമിങ് കണ്‍സോളുമായുള്ള കോമ്പോ ഓഫറും ബ്രാവിയ ടിവി ലഭ്യമാക്കുന്നുണ്ട്. എഫ് വൈ23 എക്സ്ആര്‍ ശ്രേണിയിലുള്ള ഏത് ബ്രാവിയ ടിവിയോടും ഒപ്പം പിഎസ്5 വാങ്ങുന്നവര്‍ക്ക് 24,000 രൂപ വരെയുള്ള പ്രത്യേക ഇളവും നേടാം.

  മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപ കടന്നു

സ്വതന്ത്രമായി പ്രകാശിക്കുന്ന എല്‍ഇഡികളുടെ ഒന്നിലധികം സോണുകളാണ് എക്സ്90എല്‍ ശ്രേണിയില്‍ ഉള്ളത്.  ഇവ കൂടുതല്‍ ഡെപ്ത്തും ടെക്സ്റ്ററുകളും നല്‍കും. എക്സ്ആര്‍-55എക്സ്90എല്‍ മോഡല്‍ 1,39,990 രൂപയ്ക്കാണ് ലഭ്യമാകുക. എക്സ്ആര്‍-65എക്സ്90എല്‍ മോഡല്‍ 1,79,990 രൂപയ്ക്കും ലഭ്യമാകും. എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ജൂണ്‍26 മുതല്‍ ലഭ്യമാണ്. എക്സ്ആര്‍-75എക്സ്90എല്‍ മോഡല്‍ ലഭ്യമാകുന്ന ദിവസവും വിലയും പിന്നീട് പ്രഖ്യാപിക്കും.

Maintained By : Studio3