October 31, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പ

കൊച്ചി: എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും. കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജുമെന്‍റ് കമ്പനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം. മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്. പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറിയിരിക്കുകയാണ്.

  ലക്ഷ്വറി എസ്കേപ്സ് ഐബിഎസ് പങ്കാളിത്തം
Maintained By : Studio3