October 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

1 min read

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2024 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 15,725 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 16,262 കോടി രൂപയായിരുന്നു. റെഗുലര്‍ പ്രീമിയം 2023 സെപ്തംബര്‍ 30 കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചു. പരിരക്ഷയില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2024 സെപ്തംബര്‍ 30ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫിന്‍റെ പരിരക്ഷ പുതിയ ബിസിനസ് പ്രീമിയം 1,717 കോടി രൂപയായി. പരിരക്ഷ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 324 കോടി രൂപയാണ്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വര്‍ധിച്ച് 11,490 കോടി രൂപയായി. 2024 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 1,049 കോടി രൂപയാണ് എസ്ബിഐ ലൈഫിന്‍റെ അറ്റാദായം. ഈ കാലയളവില്‍ ക്ലയിം തീര്‍പ്പാക്കാനുള്ള കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ശേഷിയും (സോള്‍വന്‍സി അനുപാതം) റെഗുലേറ്ററി ആവശ്യകതയായ 1.50 നേക്കാള്‍ ഉയര്‍ന്ന് 2.04 എന്ന നിലയില്‍ തുടരുകയാണ്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആസ്തി 2023 സെപ്റ്റംബര്‍ 30- കാലയളവിലെ 3,45,147 കോടി രൂപയില്‍ നിന്നും 60:40 ഡെറ്റ്-ഇക്വിറ്റി അനുപാതത്തോടെ 27 ശതമാനം വര്‍ധിച്ച് 4,38,954 കോടി രൂപയായി ഉയര്‍ന്നു. ഡെറ്റ് നിക്ഷേപത്തിന്‍റെ 95 ശതമാനത്തിലധികം എഎഎ, സോവറിന്‍ ഇന്‍സ്ട്രമെന്‍റുകളിലാണ്. കമ്പനിക്ക് രാജ്യത്തുടനീളമുള്ള 1,082 ഓഫീസുകളുടെ വിപുലമായ സാന്നിധ്യവും പരിശീലനം നേടിയ 3,33,080 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയുമുണ്ട്. ശക്തമായ ബാങ്കഷ്വറന്‍സ് ചാനല്‍, ഏജന്‍സി ചാനല്‍, കോര്‍പ്പറേറ്റ് ഏജന്‍റുമാര്‍, ബ്രോക്കര്‍മാര്‍, പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) വ്യക്തികള്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍, വെബ് അഗ്രഗേറ്ററുകള്‍, നേരിട്ടുള്ള ബിസിനസ്സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.

  ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി 6.64 കോടി
Maintained By : Studio3