സൗദിയിലെ അല്‍ഉല വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ ലാന്‍ഡിംഗിന് അനുമതി
യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനുള്ള വിമാനത്താവളത്തിന്റെ വാര്‍ഷിക ശേഷി 100,000ത്തില്‍ നിന്നും 400,000 ആക്കി വര്‍ധിപ്പിച്ചു
റിയാദ്: അല്‍ഉലയിലെ പ്രിന്‍സ് അബ്ദുള്‍ മജീദ് ബിന്‍ അബ്ദുള്‍അസീസ് വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ ലാന്‍ഡിംഗ് നടത്താന്‍ സൗദി അറേബ്യയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി (ജിഎസിഎ) അനുവാദം നല്‍കി. യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനുള്ള വിമാനത്താവളത്തിന്റെ വാര്‍ഷിക ശേഷി 100,000ത്തില്‍ നിന്നും 400,000 ആക്കി വര്‍ധിപ്പിച്ചതായി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിന്റെ വലുപ്പവും 2.4 ദശലക്ഷം ചതുരശ്ര മീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പത്ത് വിമാനത്താവളങ്ങളില്‍ ഒന്നാണ് അല്‍ഉല വിമാനത്താവളം. ഒരേ സമയം 15 വാണിജ്യ വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ട്.