September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹ്രസ്വകാല മൂലധന നേട്ട നികുതി ഹ്രസ്വകാല നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും

  • സതീഷ് മേനോന്‍
    (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ നൈപുണ്യ വികസനം, കാര്‍ഷിക മേഖലക്ക് നല്‍കിയ പ്രാധാന്യം, നഗരഗ്രാമീണ ഭവനനിര്‍മ്മാണം, എംഎസ്എംഇ മേഖലയ്ക്കുള്ള ഉയര്‍ന്ന ധനസഹായം എന്നിവയാണ് ബജറ്റിലെ പ്രധാന മേന്‍മകള്‍. മൂലധന നേട്ട നികുതിയിലെ (ഓഹരികളും കടപത്രങ്ങളുടെയും മറ്റും വില്‍പനയിലൂടെ ലഭിക്കുന്ന ലഭത്തിന്‍മേലുള്ള നികുതി) വര്‍ദ്ധനവ് അമ്പരപ്പിക്കുന്ന ഒരു പോരായ്മയാണ്. ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി)യിലെ 5 ശതമാനം വര്‍ദ്ധനവ് ഹ്രസ്വകാല നിക്ഷേപകരെ സമീപഭാവിയില്‍ തന്നെ പ്രതികൂലമായി ബാധിക്കും. ഇടക്കാല ബജറ്റില്‍ പറഞ്ഞിരുന്ന പുരോഗമനപരമായ നടപടികളെ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ ഇടക്കാല ബജറ്റിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് കാണാം. ധനക്കമ്മി 4.9 ശതമാനമായി ആയി കുറയ്ക്കുക എന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ 5.6 ശതമാനത്തേക്കാള്‍ വളരെ കുറവാണ്.

  ബയര്‍ രജിസ്ട്രേഷനില്‍ റെക്കോര്‍ഡുമായി കേരള ട്രാവല്‍ മാര്‍ട്ട് 2024
Maintained By : Studio3