November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്കൃതത്തിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം: ഡോ. കെ. ജി. പൗലോസ്

കാലടി: സംസ്കൃത വൈജ്ഞാനികധാരകളെ ഗവേഷണത്തിലൂടെ പോഷിപ്പിക്കുവാൻ ശ്രമിക്കണമെന്ന് കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടക്കുന്ന റിസർച്ച് സ്കോളേഴ്സ് മീറ്റിനോടനുബന്ധിച്ച് ‘സംസ്കൃത പഠനം, ഗവേഷണംഃ പ്രാദേശിക മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ലീനറി സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്കൃതത്തിലുളള ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കണം. സംസ്കൃത ഭാഷയും സാഹിത്യവും കേരളീയ നവോത്ഥാനത്തിൽ മതേതരവും പുരോഗമനപരവുമായ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. സംസ്കൃതത്തിന് പ്രാദേശികമായി ലഭിച്ചിട്ടുളള ഗുണപരമായ പങ്ക് ഗവേഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടണം. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ആധുനിക മൂല്യവ്യവസ്ഥയുമായി ചേർത്ത് നിർത്തുന്നതിന് പ്രാദേശികമായുളള അതിന്റെ ചരിത്രവും പ്രയോഗത്തിന്റെ മൂർത്ത സന്ദർഭങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സംസ്കൃതത്തിന്റെ അറിയപ്പെടാതെ കിടന്ന മതാതീതമായ പ്രയോഗ സന്ദർഭങ്ങളും ജനജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രാദേശികമായ അറിവ് രൂപങ്ങളുമായി അതിനുണ്ടായിരുന്ന വിനിമയ ബന്ധങ്ങളും കണ്ടെടുക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്, ഡോ. കെ. ജി. പൗലോസ് പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3