ഇന്ത്യ ഗവൺമെന്റിന്റെ പുരസകാരങ്ങൾക്ക് ഇനി ഒറ്റ പ്ലാറ്റഫോമിൽ: രാഷ്ട്രീയ പുരസ്കാർ പോർട്ടൽ
ന്യൂഡല്‍ഹി: ഇന്ത്യ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവ നൽകുന്ന പുരസകാരങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനായി ഒരു പൊതുവായ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in) വികസിപ്പിച്ചു. ഇതിലൂടെ ഗവണ്മെന്റ് സുതാര്യതയും പൊതു പങ്കാളിത്തവും (ജൻ ഭാഗിധാരി) ഉറപ്പുവരുത്തുന്നു. ഈ പോർട്ടലിലൂടെ എല്ലാ പൗരന്മാർക്കും/സംഘടനകൾക്കും, വ്യക്തികളെയും/സംഘടനകളെയും ഇന്ത്യ ഗവൺമെന്റിന്റെ വിവിധ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാൻ കഴിയും.
ഇപ്പോൾ നാമനിർദേശം/ശുപാർശ നൽകാൻ സാധിക്കുന്ന അവാർഡുകൾ ഇവയാണ്:
i. പദ്മ പുരസ്കാരങ്ങൾ – അവസാന തീയതി – 15/09/2022
ii. ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരങ്ങൾ 2022 – അവസാന തീയതി -15/09/2022
iii. വനശാസ്ത്രത്തിലെ മികവിനുള്ള ദേശിയ പുരസ്കാരം 2022 – അവസാന തീയതി – 30/09/2022
iv. ദേശിയ ഗോപാൽ രത്ന പുരസ്കാരം 2022 – അവസാന തീയതി – 30/09/2022
v. ദേശിയ ജല പുരസ്‌കാരങ്ങൾ 2022 – അവസാന തീയതി – 15/09/2022
vi. നാരി ശക്തി പുരസ്കാരം 2023 – അവസാന തീയതി – 31/10/2022
vii. സുഭാഷ് ചന്ദ്ര ബോസ് ആപധ പ്രബന്ധൻ പുരസ്കാരം 2023 – അവസാന തീയതി – 30/09/2022
viii. ജീവൻ രക്ഷ പദക് – അവസാന തീയതി – 30/09/2022
വിശദ വിവരങ്ങൾക്കും നാമനിർദ്ദേശം നൽകുന്നതിനും, രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in) സന്ദർശിക്കുക.