Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന് തുടക്കം

1 min read

കൊച്ചി: നിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന് കൊച്ചിയില്‍ തുടക്കം. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ തന്നെ നേടാന്‍ സഹായിക്കുന്ന ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂര്‍ നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവയ്പ്പാണ് ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാംപസ് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി അറിയിച്ചു. ഇന്ത്യയില്‍ യുകെ അക്കാഡമിക് പ്രോഗ്രാമുകള്‍ മാത്രം ലഭ്യമാകുന്ന സ്ഥാപനമാണ് പിജിഎസ് ഗ്ലോബല്‍. യുകെ ഗവണ്‍മെന്റിന് കീഴിലുള്ള 12 യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ള 40 ഓളം ഫൗണ്ടേഷന്‍ ഡിപ്ലോമ, ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, സ്‌കില്‍ ഡെവെലപ്‌മെന്റ്, ഡോക്റ്ററേറ്റ് കോഴ്‌സുകള്‍ എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പിജിഎസ് ഗ്ലോബലില്‍ ആദ്യ വര്‍ഷങ്ങളിലെ പഠനത്തിന് ശേഷം ഫൈനല്‍ ഇയര്‍ പഠനം യുകെയിലോ യുകെ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളിലെ കോളെജുകളിലോ പൂര്‍ത്തിയാക്കാനാകും. ഇതുവഴി രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ അവിടെ ജോലി ചെയ്യാനും സാധിക്കും. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും സ്‌കില്‍ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും ഇന്‍ഡസ്ട്രി വിസിറ്റ് പോലുള്ള പ്രായോഗിക പരിശീലനങ്ങളും സമന്വയിപ്പിച്ച് വിദ്യാര്‍ഥികളെ ജോലിക്ക് പ്രപ്തരാക്കുന്നതായിരിക്കും അക്കാദമിക പ്രോഗ്രാമുകള്‍. 18 മുതല്‍ 55 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് യുകെ അംഗീകൃത പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കുമെന്ന് അറഫാത്ത് അലി പറഞ്ഞു.

  മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ്
Maintained By : Studio3