October 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ നിർദ്ദേശങ്ങൾ

1 min read

ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ.

•     പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം.

•     ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡാറ്റ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

  ജിയോജിത്തിന്‍റെ രണ്ടാംപാദ അറ്റാദായത്തിൽ 53% വര്‍ധന

•     സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിംഗ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുത്.

•     ഉത്സവ കാലത്ത് വലിയ രീതിയിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഫിഷിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്. പെയ്മെൻറ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.

•     അക്കൗണ്ടുകൾക്ക് എളുപ്പമുള്ളതോ ഡിഫാൾട്ടായി വരുന്നതോ ആയ പാസ്വേഡുകൾ ഉപയോഗിക്കരുത്. ഹാക്കർമാരിൽ നിന്നും രക്ഷ തേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ്വേഡുകൾ ഉപയോഗിക്കണം.

  ജൈടെക്സ് ഗ്ലോബലിന്‍റെ 44 -ാമത് പതിപ്പില്‍ 'പവറിംഗ് ഇന്നൊവേഷന്‍' തീമിൽ ശ്രദ്ധേയമായി കേരള പവലിയന്‍
Maintained By : Studio3