നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. വില, സവിശേഷതകള്‍, ഡിസൈന്‍ എന്നിവ നോക്കിയ സി21 പ്ലസിനെ അള്‍ട്രാ ബജറ്റ് ഹാന്‍ഡ്സെറ്റാക്കി മാറ്റുന്നു. ഉപഭോക്താക്കള്‍ക്ക് ദൈനംദിന പ്രവര്‍ത്തങ്ങളില്‍ പ്രയോജനകരമാവുന്ന വിധത്തില്‍ സവിശേഷതകള്‍ വിപുലീകരിച്ചാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്ന് പുതുതലമുറക്ക് എന്താണ് വേണ്ടതെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്നും അത് ഏറ്റവും ഗുണനിലവാരത്തോടെയും വിശ്വാസത്തോടെയും ഈടുനില്‍പ്പോടെയും നല്‍കാന്‍ തങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് മേനാ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. പുതുമകള്‍ക്കായി വിശ്വാസ്യയോഗ്യമായ ഒരു ബ്രാന്‍ഡ് തേടുന്ന യുവാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് നോക്കിയ സി21 പ്ലസ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകര്‍ഷകമായ രൂപവും ഭാവവും നല്‍കിയാണ് നോക്കിയ സി21 പ്ലസ് വരുന്നത്. 5050 എംഎച്ച്എ ബാറ്ററി മൂന്ന് ദിവസത്തെ ലൈഫാണ് നല്‍കുന്നത്. ഇത് കൂടുതല്‍ നേരം കണക്റ്റ് ചെയ്തിരിക്കാനും, വളരെയേറെ കാര്യങ്ങള്‍ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. ഇന്നര്‍ മെറ്റല്‍ ചേസിസും, ടഫന്‍ഡ് കവര്‍ ഗ്ലാസും പിന്തുണയ്ക്കുന്നതാണ് ഫോണിന്‍റെ ബോഡി. അഴുക്ക്, പൊടി, വെള്ളം എന്നിവയില്‍ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിങും ചെയ്തിട്ടുണ്ട്.
സി സീരീസിന്‍റെ ഭാഗമെന്ന നിലയില്‍, എല്ലാ വിവരങ്ങളും സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകള്‍ നോക്കിയ സി21 പ്ലസ് നല്‍കുന്നു. കൂടുതല്‍ സ്വകാര്യതക്കും സൗകര്യത്തിനുമായി മെച്ചപ്പെടുത്തിയ ഫിംഗര്‍പ്രിന്‍റ്, എഐ ഫേസ് അണ്‍ലോക്ക് സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നു.
ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) ആണ് നോക്കിയ സി21 പ്ലസിലുള്ളത്. മികച്ച ഡ്യുവല്‍ ക്യാമറഎച്ച്ഡിആര്‍ സാങ്കേതികവിദ്യയുള്ള 13എംപി ഡ്യുവല്‍ ക്യാമറ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ അതേമികവോടെ പകര്‍ത്താന്‍ സഹായിക്കും. പോര്‍ട്രെയ്റ്റ്, പനോരമ, ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത മോഡുകള്‍ പ്രൊഫഷണല്‍ രൂപത്തിലുള്ള ഫോട്ടോകള്‍ പകര്‍ത്തുന്നതിനും സഹാകരമാവും.
ഡാര്‍ക്ക് സിയാന്‍, വാം ഗ്രേ എന്നീ നിറങ്ങളില്‍ നോക്കിയ സി21 പ്ലസ് ഇന്ത്യയില്‍ ലഭ്യമാണ്. 3/32 ജിബി വേരിയന്‍റിന് 10,299 രൂപയും, 4/64ജിബി വേരിയന്‍റിന് 11,299 രൂപയുമാണ് വില. റീട്ടെയില്‍, ഇ-കൊമേഴ്സ്, നോക്കിയ വെബ്സൈറ്റില്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം. നോക്കിയ വെബ്സൈറ്റില്‍ നിന്ന് വാങ്ങുമ്പോള്‍, സൗജന്യ നോക്കിയ വയേര്‍ഡ് ബഡ്സ് സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്കാണ് ഈ ഓഫര്‍.