Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോക്കിയ സി 01 പ്ലസ് 2+32 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: എച്ച്ഡിഎം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം നോക്കിയ സി 01 ഇന്ത്യന്‍ വിപണയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതില്‍ ലഭ്യാക്കിയിരിക്കുന്നത്. ഫീച്ചര്‍ ഫോണുകളില്‍ നിന്നും പഴയ വേഗത കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് നോക്കിയ സി 01 പ്ലസ്. ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗാരന്റി, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മഈസി, ഒയോ, മെയ്ക്ക്‌മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

എച്ച്ഡിആര്‍ ഇമേജിങ്, ഫെയ്‌സ് അണ്‍ലോക്ക്, എച്ച്ഡി പ്ലസ് സ്‌ക്രീന്‍, ഉറപ്പുള്ള പോളികാര്‍ബണേറ്റ് ബോഡി, ഒക്ടാ കോര്‍ പ്രൊസസര്‍, മികച്ച വേഗത നല്‍കുന്ന ആന്‍ഡ്രോയ്ഡ് 11 (ഗോ എഡിഷന്‍), ദിവസം മുഴുവന്‍ ലഭിയ്ക്കുന്ന ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. ബ്ലൂ, ഗ്രേ നിറങ്ങളില്‍ ലഭ്യമാകും. 2/16 ജിബിയുടെ വില 6299 രൂപയിലും 2/32 ജിബിയുടെ വില 6799 രൂപയിലും തുടങ്ങുന്നു.

എല്ലാ പ്രമുഖ ഓഫ് ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭ്യമാണ്.ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, കുറഞ്ഞ തുകയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണിന് ഡിമാന്റ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുള്ള കമ്പനിയുടെ ഉത്തരമാണ് ഏറെ ജനപ്രീതി നേടിയ നോക്കിയ സി ശ്രേണിയെന്നും എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീറ്റ് സിങ് കൊച്ചാര്‍ പറഞ്ഞു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍
Maintained By : Studio3