Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാസ്കോം ഫയ: 80; സാറ്റലൈറ്റ് ടെക് ഭാവിയെക്കുറിച്ചുള്ള സെമിനാര്‍ ഏപ്രില്‍ 9 ന്

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ ഫയ:80യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സാറ്റലൈറ്റ് ടെക് ഭാവിയെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നെസി’ല്‍ ഏപ്രില്‍ 9 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 126-ാം പതിപ്പാണിത്. ‘ഭൂമിക്കപ്പുറം: സാറ്റലൈറ്റ് ടെക്നോളജിയുടെ ഭാവിയും ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് വിപ്ലവവും’ എന്ന വിഷയം സെഷന്‍ ചര്‍ച്ച ചെയ്യും. ടെക്നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20യുടെ സഹസ്ഥാപകനും ഡയറക്ടറുമായ അനുരാഗ് രഘു സെമിനാര്‍ നയിക്കും. ചെറിയ ഉപഗ്രഹങ്ങളുടെ ഭാവി, വാണിജ്യ ബഹിരാകാശ ദൗത്യങ്ങള്‍, ബഹിരാകാശ സമ്പദ്വ്യവസ്ഥയിലെ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ അദ്ദേഹം പങ്കുവയ്ക്കും. രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ചുകൊണ്ട് ഹെക്സ്20യുടെ ഉപഗ്രഹമായ ‘നിള’ വിക്ഷേപിക്കുന്നതിനായി സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കഴിഞ്ഞ മാസമായിരുന്നു ഇതിന്‍റെ വിക്ഷേപണം. ബഹിരാകാശ പര്യവേഷണത്തിന്‍റെ ഭാവി രൂപപ്പെടുത്താന്‍ കഴിയുന്ന സാറ്റലൈറ്റ് ടെക്നോളജി സൊല്യൂഷനുകളിലെ വിദഗ്ധരില്‍ നിന്ന് ഉള്‍ക്കാഴ്ചകള്‍ നേടാനുള്ള അവസരമാണ് സെമിനാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍, എഞ്ചിനീയര്‍മാര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ എന്നിവര്‍ സെഷനില്‍ പങ്കെടുക്കും. നാസ്കോമുമായി സഹകരിച്ച് യുഎസ്എ ആസ്ഥാനമായ പ്രമുഖ ഐടി കമ്പനിയായ ഫയ സംഘടിപ്പിക്കുന്ന ടെക് സെമിനാര്‍ 2013ല്‍ ആണ് ആരംഭിച്ചത്. പിന്നീട് കേരളത്തിലെ പ്രമുഖ ഓപ്പണ്‍-ഫോര്‍-ഓള്‍ ടെക് ഫോറമായി ഇത് മാറി. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച നടക്കുന്ന നാസ്കോം ഫയ:80 ഇന്ത്യന്‍ ഐടി വ്യവസായത്തിലെ ദീര്‍ഘവീക്ഷണമുള്ള ഡെവലപ്പര്‍മാര്‍, സംരംഭകര്‍, ടെക് പ്രൊഫഷണലുകള്‍ എന്നിവരുമായി ഇടപഴകുന്നതിന് അവസരമൊരുക്കുന്നു. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://fayaport80.com/events/d4923032-ad35-4b1e-81a2-a13717b6de42. എഐ അധിഷ്ഠിത കോഡിങ് മോഡലുകളുടെ പ്രാധാന്യത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് നാസ്കോം ഫയ: 80യുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ച ചെയ്തത്.

  സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025; പതിനാറ് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു
Maintained By : Studio3