November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് മൂലം ലോകത്ത് മരണപ്പെട്ടത് ഒരു ലക്ഷത്തില്‍ പരം ആരോഗ്യ പ്രവര്‍ത്തകര്‍: ലോകാരോഗ്യ സംഘടന

1 min read

ലോകാരോഗ്യ സംഘടനയുടെ എഴുപത്തിനാലാമത് ലോകാരോഗ്യ അസംബ്ലിയ്ക്ക് തുടക്കമായി

ജനീവ: കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ ഇതുവരെ ഏതാണ്ട് 1,15,000 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടന. അവരുടെ ത്യാഗത്തെ സ്തുതിച്ച സംഘടന ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും അതിന് വേണ്ട നിക്ഷേപം നടത്തേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

“മറ്റുള്ളവരെ സേവിക്കുന്നതിനിടെ 1,15,000ത്തോളം ആരോഗ്യ, പരിചരണ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ബലികൊടുക്കേണ്ടതായി വന്നു. വളരെ സാഹസികമായ കാര്യമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പക്ഷേ അവര്‍ സൂപ്പര്‍ ഹീറോസ് അല്ല. ബാക്കിയുള്ളവരെ പോലെ അവരും മനുഷ്യരാണ്. അവരില്‍ പലരും നിരാശരും നിസ്സഹായരും ജീവന്‍ രക്ഷിക്കുന്നതിനുള്ള ഉപാധികളായ വ്യക്തി സുരക്ഷ ഉപകരണങ്ങളോ വാക്‌സിനോ ഇല്ലാതെ സുരക്ഷിതത്വമില്ലാത്തവരും ആണ്,” ലോകാരോഗ്യ സംഘടനയുടെ 74ാമത് ലോകാരോഗ്യ അസംബ്ലിയില്‍ (ഡബ്ല്യൂഎച്ച്എ) ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. മെയ് 24 മുതല്‍ ജൂണ്‍ ഒന്ന് വരെ ഓണ്‍ലൈനായാണ് എഴുപത്തിനാലാമത് ഡബ്ല്യൂഎച്ച്എ നടക്കുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ആരോഗ്യപ്രവര്‍ത്തകരോട് നമുക്ക് ഏറെ കടപ്പാടുണ്ടെന്നും എന്നിട്ടും ആഗോളതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷതിമോ ഉപകരണങ്ങളോ പരിശീലനമോ മതിയായ വേതനമോ സുരക്ഷിതമായ ജോലി സാഹചര്യങ്ങളോ അര്‍ഹിക്കുന്ന ബഹുമാനമോ അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യപൂര്‍ണവും സുരക്ഷിതത്വമുള്ളതും ശോഭനവുമായ ഒരു ഭാവിയെക്കുറിച്ച് നമുക്ക് എന്തെങ്കിലും പ്രതീക്ഷകളുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന തലവന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ പതിനെട്ട് മാസത്തിനിടയ്ക്ക് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പകര്‍ച്ചവ്യാധി അവസാനിക്കാത്തിടത്തോളം ഇനിയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും ഗെബ്രിയേസസ് ഓര്‍മ്മിപ്പിച്ചു. നിലവിലെ പ്രവണത പരിശോധിച്ചാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് മരണസംഖ്യ കഴിഞ്ഞ വര്‍ഷത്തെ ആകെ കോവിഡ് മരണങ്ങളെ കടത്തിവെട്ടുമെന്നും ഇത് വലിയ ദുരന്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3