മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍
കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഡീസല്‍, സിഎന്‍ജി ഡ്യുവോ വേരിയന്‍റുകളില്‍ പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ സീരീസ് അവതരിപ്പിച്ചു. സുപ്രോ പ്ലാറ്റ്ഫോമിന്‍റെ വിജയത്തെ അടിസ്ഥാനമാക്കി മികച്ച പവറും സമാനതകളില്ലാത്ത സുരക്ഷയും ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയെ പുനര്‍നിര്‍വചിക്കുന്ന വിധത്തിലാണ് പ്രോഫിറ്റ് ട്രക്ക് എക്സല്‍ സീരീസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ ഡീസല്‍ വേരിയന്‍റിന് ഈ വിഭാഗത്തിലെ 900 കിലോ എന്ന മികച്ച പേലോഡ് ശേഷിയും, സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് ഈ വിഭാഗത്തിലെ 750 കിലോ എന്ന മികച്ച പേലോഡ് ശേഷിയുമാണ് ഉള്ളത്. 30 ലിറ്ററാണ് ഡീസല്‍ വേരിയന്‍റിന്‍റെ ഇന്ധന ടാങ്ക് ശേഷി. അതേസമയം സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് 105 ലിറ്റര്‍ (സിഎന്‍ജി) പ്ലസ് (5 ലിറ്റര്‍ പെട്രോള്‍) ശേഷിയുണ്ട്. യഥാക്രമം 23.6 കി.മീറ്ററും, 24.8 കി.മീറ്റുമാണ് മൈലേജ്. ഇരു വേരിയന്‍റിനും 36 മാസം അല്ലെങ്കില്‍ 80,000 കി.മീ (ഏതാണോ ആദ്യം) വാറന്‍റിയും മഹീന്ദ്ര ഉറപ്പുനല്‍കുന്നു. സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ ഡീസല്‍ വേരിയന്‍റിന് 6.61 ലക്ഷം രൂപയും, സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് 6.93 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.