മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: രാജ്യത്തെ യുവജനങ്ങളുടെ എല്ലാ മേഖലയിലുമുള്ള വികസനത്തിനായി സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒക്ടോബർ 31 നാണ് കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിൽ മേരാ യുവ ഭാരത് പോർട്ടലിന് തുടക്കം കുറിച്ചത്. ഇനി മുതൽ രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ്, വിശകലനം എന്നിവ പോർട്ടൽ വഴിയായിരിക്കും നടത്തുക. യുവ ഉത്സവങ്ങൾ, യുവജന സാംസ്കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇൻ്റേൺഷിപ്പ് തുടങ്ങിയവയ്ക്കും പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ എന്നിവയും ലിങ്കുകളിലൂടെ അറിയാൻ കഴിയും. പോർട്ടലിൽ പങ്കാളികളായ സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പ് പോലെയുള്ള സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീയുവാക്കൾക്ക് മൊബൈൽ, ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ അവസരമുണ്ടെന്ന് നെഹ്റു യുവ കേന്ദ്ര സംഘതൻ സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ അറിയിച്ചു. https://mybharat.gov.in/yuva_register