December 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിദ്ധുവിന് പിന്തുണ – മാക്കന്‍റെ റീട്വീറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഞെട്ടല്‍

1 min read

ന്യൂഡെല്‍ഹി: കോണ്‍ഗ്രസില്‍ രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കന്‍റെ ഒരു റീട്വീറ്റ് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ ഞെട്ടലുണ്ടാക്കിയതായി റിപ്പോര്‍ട്ട്.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടെയാണ് ട്വീറ്റ് വന്നത് എന്നതാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചത്. നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി മേധാവിയായി ഉയര്‍ത്തിയതിനെ പിന്തുണച്ച ട്വീറ്റാണ് മാക്കന്‍ റീട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, അന്തരിച്ച ഷീലാ ദീക്ഷിത് എന്നിവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു സന്ദേശം. അത്തരം നേതാക്കള്‍ മുഖ്യമന്ത്രികളായ ഉടന്‍ തന്നെ പാര്‍ട്ടി വിജയിച്ചതായി അവര്‍ വിശ്വസിക്കാന്‍ തുടങ്ങുമെന്ന് യഥാര്‍ത്ഥ ട്വീറ്റ് ചൂണ്ടിക്കാട്ടി. മാക്കന്‍റെ ട്വീറ്റില്‍, ‘ഒരു നേതാവും സ്വന്തമായി വിജയിക്കുന്നില്ല. ദരിദ്രരും ദുര്‍ബലരായവരുടെയും വോട്ടുകള്‍ നെഹ്റു, ഗാന്ധി കുടുംബത്തിന്‍റെ പേരിലാണ് നല്‍കുന്നത്. അത് അമരീന്ദര്‍ സിംഗ്, ഗെലോട്ട്, ഷീല അല്ലെങ്കില്‍ മറ്റാരാണെങ്കിലും വിഷയമാകുന്നില്ല. അവര്‍ ജയിച്ച് മു്ഖ്യമന്ത്രിമാരായാല്‍ ഉടന്‍ തന്നെ പാര്‍ട്ടി ജയിച്ചത് അവര്‍ കാരണമാണെന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നു’. 20 വര്‍ഷത്തിലേറെയായി പാര്‍ട്ടി പ്രസിഡന്‍റായിരുന്ന സോണിയ ഗാന്ധി ഒരിക്കലും സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു. വോട്ടുകള്‍ കൊണ്ടുവന്നത് അവരാണ്. “എന്നിരുന്നാലും കോണ്‍ഗ്രസുകാര്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു”,പക്ഷേ വിജയങ്ങള്‍ തങ്ങളുടെ അത്ഭുതങ്ങളാണെന്ന് അവര്‍ വിശ്വസിച്ചു. പാര്‍ട്ടി എവിടെയെങ്കിലും തോറ്റാല്‍ “ആക്ഷേപം രാഹുല്‍ ഗാന്ധിയുടെ മേല്‍ ചുമത്തി” എന്നും ട്വീറ്റ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രിമാര്‍ ‘വിജയം സ്വന്തം ക്രെഡിറ്റില്‍ വയ്ക്കുന്നു. ‘സിദ്ധുവിനെ പഞ്ചാബ് പിസിസി മേധാവിയായി നിയമിച്ചുകൊണ്ട് നേതൃത്വം ശരിയായ തീരുമാനം സ്വീകരിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ഇത് അവസാനിക്കുന്നത്.

ഈ നീണ്ട ട്വീറ്റ് മാക്കന്‍ റീട്വീറ്റ് ചെയ്ത ശേഷം, രാജസ്ഥാനിലും പഞ്ചാബ് കഥ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങ ള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഇത് രാജസ്ഥാനിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു. സംസ്ഥാനത്തെ തര്‍ക്കം അവസാനിപ്പിക്കാനുള്ള നിര്‍ണ്ായക നടപടിയുടെ സമയമാണിതെന്ന് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറഞ്ഞു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഇത് കാരണം ദുരിതമനുഭവിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നീരസം പടരുന്നു. സംസ്ഥാനത്ത് ഇന്നുവരെ മന്ത്രിസഭാ വിപുലീകരണമില്ല. സംസ്ഥാന സര്‍ക്കാര്‍ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കി യിട്ടുണ്ടെങ്കിലും നിരവധി രാഷ്ട്രീയ നിയമനങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ‘2023 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ ഏത് മുഖത്തോടെയാണ് ജനങ്ങളിലേക്ക് പോകേണ്ടത്?’ കഴിഞ്ഞ വര്‍ഷം പൈലറ്റ് ക്യാമ്പ് നടത്തിയ കലാപത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടിയില്‍ രാജസ്ഥാനിലെ പിസിസിയുടെ ശക്തി 39 ആയി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.രണ്ട് വര്‍ഷത്തിനുള്ളില്‍ ശക്തമായ സാന്നിധ്യം വളര്‍ത്തിയെടുക്കാന്‍ കഴിയുമോ? ഞങ്ങള്‍ അതിവേഗം നീങ്ങേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, സിദ്ധുവിന്‍റെ നിയമനം പൈലറ്റ് ക്യാമ്പില്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്, മികച്ച സമയത്തിനായി അവര്‍ കാത്തിരിക്കുന്നു.മാക്കെന്‍റെ ഈ റീട്വീറ്റിനും ഹെക്കമാന്‍ഡിന്‍റെ അനുഗ്രഹമുണ്ടോ എന്നതാണ് ഗെലോട്ട് ക്യാമ്പിനെഇപ്പോള്‍ അസ്വസ്ഥമാക്കുന്നത്.

Maintained By : Studio3