November 20, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

1 min read

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീ-വീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) പുതിയ ഇലക്ട്രിക് ഫോര്‍ വീലറായ മഹീന്ദ്ര സിയോ (ദഋഛ) യുടെ ഔദ്യോഗിക അവതരണം പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനത്തിന്‍റെ പാരിസ്ഥിതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സീറോ എമിഷന്‍ ഓപ്ഷന്‍ എന്ന അര്‍ഥത്തിലാണ് പുതിയ മോഡലിന് ‘ സിയോ ‘ എന്ന് നാമകരണം ചെയ്തികരിക്കുന്നത്. ലാസ്റ്റ്-മൈല്‍ ട്രാന്‍സ്പോര്‍ട്ടേന്‍ വൈദ്യുതീകരിക്കാനും, ഉപഭോക്താക്കളെ അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുകയെന്ന മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റിയുടെ ദൗത്യവുമായി പ്രതിധ്വനിക്കുന്നതാണിത്. രണ്ട് വേരിയന്‍റുകളില്‍ ലഭ്യമായ സിയോയ്ക്ക് 7.52 ലക്ഷം രൂപയാണ് പാന്‍-ഇന്ത്യ എക്സ്ഷോറും വില. ഡീസല്‍ എസ്സിവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര സിയോ ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം രൂപ വരെ ലാഭിക്കാനാവും. മികച്ച ഊര്‍ജ കാര്യക്ഷമതയും, ഉയര്‍ന്ന റേഞ്ചും, വേഗത്തിലുള്ള ചാര്‍ജിംഗ് സമയവും ഉറപ്പാക്കുന്ന 300+ വി ഹൈ-വോള്‍ട്ടേജ് ആര്‍ക്കിടെക്ചറാണ് മഹീന്ദ്ര സിയോയ്ക്ക്. പുനരുല്‍പ്പാദിപ്പിക്കുന്ന ബ്രേക്കിംഗിന്‍റെ പിന്തുണയോടെ, 160 കിലോമീറ്റര്‍ വരെ യഥാര്‍ഥ ഡ്രൈവിങ് റേഞ്ചും സിയോ വാഗ്ദാനം ചെയ്യുന്നു. 60 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിങില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 30 കി.വാട്ട് പവറും 114 എന്‍എം ടോര്‍ക്കും നല്‍കുന്ന നൂതന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ കരുത്ത്. എഐഎസ്038 ഹൈ-വോള്‍ട്ടേജ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സിയോയിലെ ലിക്വിഡ്-കൂള്‍ഡ് 21.3 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക്. സുരക്ഷക്കായി നെമോ ഡ്രൈവര്‍ ആപ്പ്, നെമോ ഫ്ളീറ്റ് മാനേജ്മെന്‍റ് സിസ്റ്റം ആപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, കാല്‍നട യാത്രക്കാരെ കൂട്ടിയിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കുന്ന എഐ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്റ്റോപ്പ്-ആന്‍ഡ്-ഗോ ടാഫിക്കിനുള്ള ക്രീപ്പ് ഫങ്ഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവര്‍ക്കുള്ള 10 ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്ന ഉദയ് പ്രോഗ്രാമും സിയോ ഉടമകള്‍ക്ക മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര സിയോ എഫ്എസ്ഡി വി1 വേരിയന്‍റിന് 7.52 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.69 ലക്ഷം രൂപയുമാണ് വില. ഡെലിവറി വാന്‍ വി1 വേരിയന്‍റിന് 7.82 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.99 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍, വിശ്വസനീയമായ ഉല്‍പ്പന്നങ്ങള്‍, സംയോജിത പരിഹാരങ്ങള്‍ എന്നിവ ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ ഇക്കോസിസ്റ്റം പുനര്‍നിര്‍മിക്കാനുള്ള ഞങ്ങളുടെ ധാര്‍മികതയുടെ മികച്ച സാക്ഷ്യമാണ് മഹീന്ദ്ര സിയോ എന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.

  ടെറൈന്‍റെ ഷോറൂം കണ്ണൂരില്‍
Maintained By : Studio3