November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എച്ച്സിവി, ഐസിവി, എല്‍സിവി ട്രക്കുകൾക്ക് മൈലേജ് ഗ്യാരണ്ടി ഓഫറുമായി മഹീന്ദ്ര

1 min read

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി ‘കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’ എന്ന നവീനവും മാറ്റങ്ങള്‍ വരുത്തുന്നതുമായ മൂല്യവര്‍ധനവ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫ്യൂഎല്‍ സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം തെളിയിക്കപ്പെട്ട 7.2 ലിറ്റര്‍ എംപവര്‍ എഞ്ചില്‍ (എച്ച്സിവികള്‍), എംഡിഐ ടെക് എഞ്ചിന്‍ (ഐഎല്‍സിവി), ബോഷ് ആഫ്റ്റര്‍ ട്രീറ്റ്മെന്‍റ് സിസ്റ്റത്തോട് കൂടിയ മൈല്‍ഡ് ഇജിആര്‍, ആഡ് ബ്ലൂ ഉപഭോഗം കുറയ്ക്കുന്നതിനും മറ്റ് നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും പുതിയ ശ്രേണിയുടെ സവിശേഷതകള്‍ ഏറ്റവും നൂതനമായ ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്‍, ഇവയെല്ലാം ചേര്‍ന്ന് ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു. ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ പ്രവര്‍ത്തന ചെലവിന്‍റെ സുപ്രധാന ഘടകം (60 ശതമാനത്തിലേറെ) ഇന്ധമാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മഹീന്ദ്ര ബിഎസ്6 ട്രക്ക് ശ്രേണി ഈ മികവിന്‍റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്‍തൂക്കവും മനസമാധാനവും തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരവും ഉയര്‍ന്ന നേട്ടങ്ങളും ലഭ്യമാക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ലൈറ്റ്, ഇന്‍റര്‍മീഡിയറ്റ്, ഹെവി വാണിജ്യ വാഹനങ്ങളുടെ മേഖലയില്‍ നാഴികക്കല്ലാകുന്ന ഒരു നീക്കമാണ് മുഴുവന്‍ ട്രക്ക് ശ്രേണിക്കുമായി കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വീജേ നക്ര പറഞ്ഞു.

കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന മൈലേജ് ഗ്യാരണ്ടി 2016-ല്‍ തങ്ങളുടെ എച്ച്സിവി ട്രക്ക് ബ്ലാസോയ്ക്കാണ് ആദ്യമായി നല്‍കിയതെന്നും ഒരൊറ്റ ട്രക്ക് പോലും തിരികെ വന്നില്ലെന്നും മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ വാണിജ്യ വാഹന ബിസിനസ് മേധാവി ജലാജ് ഗുപ്ത പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

 

Maintained By : Studio3