11വർഷത്തിനിടെ ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ചത് 19 കോടിയിലധികം ആളുകൾ
കൊച്ചി: കൊച്ചി ഇടപ്പള്ളി ലുലുമാളിന് പതിനൊന്നു വയസ്. ഈ കാലയളവിൽ ലുലുമാൾ സന്ദർശിച്ചത് 19 കോടിയിലധികം ആളുകൾ! നിരവധി നേട്ടങ്ങളും വ്യാപാര സാന്ദ്രതയും കൈവരിച്ച മാൾ, 250ലധികം ദേശീയ-അന്തർദേശീയ ബ്രാൻഡഡ് സ്റ്റോറുകൾ, 200ഓളം ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച മാൾ, ഷോപ്പിംഗിനൊപ്പം, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിങ്ങനെ ലുലു മാളിന്റെ വിശേഷങ്ങൾ ഏറെയാണ്. ലോക റെക്കോർഡ് അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായി പരിപാടികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൊച്ചി ലുലു മാളിലെ മൂവാരത്തിലധികം ജീവനക്കാരുടെ ആഘോഷപരിപാടികൾ ലുലു മാരിയറ്റിൽ നടന്നു. നടൻ അർജുൻ അശോക് കേക്ക് മുറിച്ച് ജീവനക്കാരുടെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെയും സംഘത്തിന്റെയും സംഗീതനിശ ഞയറാഴ്ച നടക്കും. വൈകുന്നേരം 5.30 മുതലാണ് സംഗീത വിരുന്ന്. കൂടാതെ, വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിൽ നിന്ന് 5000ത്തിനു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ‘ഇൻസ്റ്റൻ്റ് ഗ്രാറ്റിഫിക്കേഷൻ’ പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടികളും മാളിലുണ്ടാകും. കൊച്ചിക്ക് പുറമേ ബാംഗ്ലൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, പാലക്കാട്,തൃപ്രയാർ എന്നിവിടങ്ങളിലായി 6 ഷോപ്പിംഗ് മാളുകൾ കൂടി തുറന്ന് ലുലു ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ കൊഴിക്കോടും കൊട്ടയത്തുമായി രണ്ട് മാളുകൾ കൂടി ഉടൻ തുറക്കും.