കൃത്യതയോടെ രോഗ നിര്‍ണയം നടത്താന്‍ കഴിയുന്ന റീഏജന്റുകള്‍ പുറത്തിറക്കി ലോര്‍ഡ്‌സ് മെഡ്
കൊച്ചി: ലബോറട്ടറി പരിശോധനകളില്‍ 99.7 ശതമാനം കൃത്യതയോടെ രോഗ നിര്‍ണയം നടത്താന്‍ കഴിയുന്ന പുതിയ പത്ത് റീഎജന്റുകള്‍ പുറത്തിറക്കി ലോര്‍ഡ്‌സ് മെഡ്. ട്രൈഗ്ലിസറെഡുകള്‍, യൂറിക് ആസിഡ്, ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റ്, ബിലിറൂബിന്‍, കാല്‍സ്യം, ക്രിയാറ്റിനിന്‍, ഗ്ലൂക്കോസ്, എസ് ജി ഒ ടി, എസ് ജി പി ടി, എ എല്‍ ടി, ടോട്ടല്‍ പ്രോട്ടിന്‍ എന്നീ പരിശോധനകള്‍ക്കുള്ള ഈ റീഎജന്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ ഉപയോഗ കാലാവധിയുണ്ട്. ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആരോഗ്യ പരിപാലന വിഭാഗമായ ലോര്‍ഡ്‌സ് മെഡ് പുറത്തിറക്കിയ ആഗോള നിലവാരത്തിലുള്ള റീഏജന്റുകള്‍ വ്യവസായത്തിന്റെ മുഖഛായ മാറ്റുന്നതായിരിക്കുമെന്ന് ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രസ് എംഡിയും സിഇഒയുമായ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു. ലോര്‍ഡ്‌സ് മെഡിന്റെ മഹാരാഷ്ട്രയിലെ വസായിലുള്ള ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന റീഎജന്റുകള്‍ കമ്പനിയുടെ സ്വന്തം പതോളജി ലാബുകളിലും 300 ഡീലര്‍മാരിലൂടെ വിവിധ പതോളജി ലാബുകളിലും ആശുപത്രികള്‍ളിലും, ഗവേഷണ സ്ഥാപനങ്ങളിലും വിതരണം ചെയ്യും. പ്രധാന ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്കു പദ്ധതിയുണ്ട്. രോഗ നിര്‍ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ റീഎജന്റുകള്‍ക്ക് ഇന്ത്യന്‍ പേറ്റെന്റിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദ് ഉപാധ്യായ് അറിയിച്ചു. ലോക നിലവാരമുള്ള ഉല്‍പന്നങ്ങളുണ്ടാ ക്കുന്നതിന് മുബൈ ഐഐടി, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സാങ്കേതിക കരാറുണ്ടാക്കിയിട്ടുണ്ട്. അരിവാള്‍ രോഗം, വദനാര്‍ബ്ബുദം, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ നിര്‍ണയത്തിനു സഹായിക്കുന്ന ചെലവു കുറഞ്ഞ റീ ഏജന്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.