December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായ്പാ വിപണി കുതിക്കുന്നു

1 min read

കൊച്ചി: ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളര്‍ച്ച ഇന്ത്യന്‍ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.  സിഎംഐ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 18-30 വയസ് പ്രായമുള്ള ഉപഭോക്താക്കളാണ് പുതിയ ക്രെഡിറ്റ് അന്വേഷണങ്ങളില്‍ ഏറ്റവും വലിയ പങ്ക് അതേസമയം ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡിലെ വിഹിതം നേരിയ തോതില്‍ വര്‍ദ്ധിച്ചു.

ഇന്ത്യയിലെ ചെറുകിട വായ്പകളുടെ സ്ഥിതിയെ കുറിച്ച് വിശ്വസനീയമായ സൂചനകള്‍ നല്‍കുന്ന സിഎംഐ 2021 ഡിസംബറിലെ 93 പോയിന്‍റെ അപേക്ഷിച്ച് 2022 ഡിസംബറില്‍ 100 പോയിന്‍റ് എന്ന നിലയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വായ്പാ വിപണി സുസ്ഥിര വികസന പാതയിലാണെന്നും വായ്പകളുടെ പ്രകടനം ശക്തമായി തുടരുകയാണെന്നും ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.  എങ്കില്‍ തന്നെയും ആഗോള നീക്കങ്ങളുടെ പ്രതിഫലനം പരിഗണിച്ച് വായ്പാ നഷ്ട സാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ട്
Maintained By : Studio3