സംരംഭകര്‍ക്കായി മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്
കൊച്ചി: മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ പ്രാവിണ്യം നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് 3 ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍, എക്‌സിക്യൂട്ടീവ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷനും, സ്‌കോപ്പിങ്ങ്, മാര്‍ക്കറ്റ് സെഗ്മെന്റേഷന്‍, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍, ലീഡ് പരിവര്‍ത്തന പ്രക്രിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, എ.ഐ പ്രാപ്തമാക്കിയ മാര്‍ക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്‌സില്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ ബോര്‍ഡിങ്, മാര്‍ക്കറ്റിങ്ങില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബില്‍ഡിംഗ് ആന്റ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. (കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, താമസം, ഭക്ഷണം ഉള്‍പ്പെടെ) താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഡിസംബര്‍ 26 നകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഓണ്‍ലൈന്‍ വിലാസം: http://kied.info/training-calender/ ഫോണ്‍: 0484 2532890, 2550322, 9567538749.