November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

1 min read

തൃശൂര്‍: കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂമിന് തൃശൂരില്‍ തുടക്കമായി. യുവതാരങ്ങളില്‍ ശ്രദ്ധേയായ അഭിനേത്രി അനശ്വര രാജന്റെ സാന്നിദ്ധ്യത്തില്‍ തൃശൂരിലെ അശ്വനി ജംഗ്ഷനിലെ അസെറ്റ് ഗലേറിയ ബില്‍ഡിങ്ങിലാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യപെട്ടത്. കേരളത്തിലെ സൂററ്റായ തൃശൂരിലെ ഷോറൂം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാലിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ നാഴികക്കല്ല് ആണ്. തൃശൂരിനും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കായി സമാനതകളില്ലാത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കീര്‍ത്തിലാല്‍സ് ഗ്ലോയിലൂടെ ഒരുക്കുന്നത്. പ്രീമിയം ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് എട്ട് പതിറ്റാണ്ടിലേറെയുള്ള പരിചയവും പാരമ്പര്യത്തിനുമൊപ്പം ഗ്ലോ വൈവിദ്ധ്യമാര്‍ന്ന രൂപകല്‍പനകളിലെ ലോകോത്തര ഡയമണ്ട് ആഭരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക കാലത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ ജീവിതാഘോഷത്തെ ഗ്ലോ പ്രതിനിധാനം ചെയ്യുന്നു. ആധുനിക വനിതയുടെ ചലനാത്മകമായ ജീവിതശൈലിയും വ്യക്തിത്വവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് രൂപകല്‍പന ചെയ്ത ഭാരക്കുറവുള്ളതും വൈവിദ്ധ്യമാര്‍ന്നതുമായ ഡയമണ്ട് ആഭരണങ്ങള്‍ ഗ്ലോയുടെ പ്രത്യേക ആകർഷണീയതയാണ് .

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

‘തൃശൂരില്‍ ഞങ്ങളുടെ പുതിയ ഷോറൂം തുറക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സുരാജ് ശാന്തകുമാര്‍ പറഞ്ഞു. ‘ബിസിനസിന്റെ കാഴ്ചപ്പാടില്‍, പുതിയ ഷോറൂം പുതിയ വിപണികളില്‍ പ്രവേശിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ മാത്രമല്ല, ഞങ്ങളുടെ വളര്‍ച്ച, നൂതന കാഴ്ചപ്പാടുകളെയും പ്രതിഫലിപ്പിക്കുന്നു. ഞങ്ങള്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, തൃശൂരുകാര്‍ക്ക് മുന്നില്‍ വൈവിദ്ധ്യമാര്‍ന്ന ആഭരണങ്ങളുടെ ശേഖരം കാഴ്ചവയ്ക്കുന്നതിനൊപ്പം ഡയമണ്ട് വ്യാപാര രംഗത്തിലെ നേതൃസ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.’ കാലാതീതമായ ചാരുത ആധുനിക നൂതനത്വവുമായി ഒത്തുചേരുന്ന ഈ സുപ്രധാന അവസരത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് നടൻ സിജോയ് വർഗീസ് പറഞ്ഞു. ‘ആധുനിക വനിതയുടെ ജീവിതശൈലിയ്ക്ക് മകുടം ചാര്‍ത്തുന്ന വൈവിദ്ധ്യമാര്‍ന്നതും ഭാരക്കുറവുള്ളതുമായ ആഭരണങ്ങള്‍ നല്‍കി അവരുടെ ആഭരണ ഉപയോഗത്തെ പുനര്‍നിര്‍വചിക്കുകകയാണ് ഗ്ലോയുടെ ലക്ഷ്യം,’ കീര്‍ത്തിലാലിന്റെ ക്രിയേറ്റീവ് ഡയറക്ടറായ സീമ മേത്ത പറഞ്ഞു. ‘ജീവിതത്തിലെ റോളുകള്‍ മാറുന്നത് അനുസരിച്ച് കാഷ്യലില്‍നിന്നും ഫോര്‍മലിലേക്ക് എളുപ്പത്തില്‍ മാറാനും അതേസമയം തന്നെ സ്‌റ്റൈലും സുഖവും നല്‍കുകയും ചെയ്യുന്ന ആഭരണത്തിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുകയും ഈ ചിന്തയെ ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതുമാണ് ഞങ്ങളുടെ ശേഖരം. മനോഹരമായി മെനഞ്ഞെടുത്ത ഞങ്ങളുടെ ആഭരണങ്ങളുടെ നിര വളരെ എളുപ്പത്തിലും പ്രഭയോടും കൂടി സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുന്നു.’ കോയമ്പത്തൂരില്‍ 1992-ല്‍ സ്ഥാപിച്ച ഏറ്റവും ആധുനികമായ ഡയമണ്ട് ആഭരണ നിര്‍മ്മാണ യൂണിറ്റ് കമ്പനിക്ക് ഉണ്ട്. അവിടെ 500-ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഗ്ലോയ്ക്കുവേണ്ടി മാത്രം ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3