October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കെസിആര്‍

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പോലീസ് ജനറല്‍, എല്ലാ ജില്ലാ കളക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരോട് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കനത്ത വരുമാനനഷ്ടം സംഭവിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ജനങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കടുത്ത വേനല്‍ക്കാല സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ അടുത്ത ആഴ്ച അല്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നെല്ല് സംഭരണ പരിപാടി വേഗത്തിലാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാറങ്കല്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി, അവിടെ നിലവിലെ എംജിഎം ആശുപത്രിയെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയാക്കി മാറ്റുമെന്ന് വ്യക്തമാക്കി. നിലവിലെ ജയില്‍ പരിസരം ഏറ്റവും പുതിയ സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുള്ള മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കും. വാറങ്കലിന്‍റെ പ്രാന്തപ്രദേശത്തുള്ള വിശാലമായ കാമ്പസില്‍ ചെര്‍ലാപള്ളി ഓപ്പണ്‍ എയര്‍ ജയിലിന്‍റെ മാതൃകയില്‍ ഒരു ജയില്‍ നിര്‍മ്മിക്കും.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ

മുഖ്യമന്ത്രി എംജിഎം ആശുപത്രി സന്ദര്‍ശിച്ച് ഐസിയുവിലും ജനറല്‍ വാര്‍ഡുകളിലും ചുറ്റി സഞ്ചരിച്ചു. അവിടെ പ്രവേശിപ്പിച്ച രോഗികളുമായി അദ്ദേഹം സംവദിച്ചു. ഓരോ കിടക്കയിലും പോയി രോഗികളുമായി സംസാരിച്ച അദ്ദേഹം നല്‍കിയ ചികിത്സ, നല്‍കുന്ന മരുന്നുകള്‍, ഭക്ഷണത്തിന്‍റെ ഗുണനിലവാരം എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവരുടെ വ്യക്തിപരമായ വിശദാംശങ്ങളും അദ്ദേഹം അന്വേഷിച്ചു, അവരെല്ലാം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പറഞ്ഞ് അവരില്‍ ആത്മവിശ്വാസം പകരുകയും കോവിഡിനെക്കുറിച്ച് ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

ശുചിത്വം പാലിക്കുന്ന രീതിയും അവിടെയുള്ള മറ്റ് സൗകര്യങ്ങളും റാവു പരിശോധിച്ചു. ജനങ്ങള്‍ക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങളെയും ചികിത്സയെയും കുറിച്ച് അദ്ദേഹം ഡോക്ടര്‍മാരോട് ചോദിച്ചു. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കണമെന്ന് മുതിര്‍ന്ന മെഡിക്കല്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫണ്ടുകളുടെ ലഭ്യതയെക്കുറിച്ച് അവര്‍ ഒന്നും വിഷമിക്കേണ്ടതില്ല. ആശുപത്രി ജീവനക്കാരോടും നഴ്സുമാരോടും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അന്വേഷിച്ചു. അവര്‍ ചെയ്യുന്ന സേവനങ്ങളെ കെസിആര്‍ അഭിനന്ദിക്കുകയും ചെയ്തു.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍

കെസിആര്‍ പിന്നീട് വാറങ്കല്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. തടവുകാര്‍ നിര്‍മ്മിച്ച കൈത്തറി, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിശോധിച്ചു. ബാരക്കുകളില്‍ ചുറ്റിനടന്ന് അവിടെ തടവുശിക്ഷ അനുഭവിക്കുന്ന തടവുകാരുമായി മുഖ്യമന്ത്രി സംസാരിച്ചു. അവരുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ അന്വേഷിച്ച അദ്ദേഹം ജയിലിലെ സൗകര്യങ്ങളെക്കുറിച്ചും അന്വേഷിക്കുകയും അവരുടെ അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ ഓഫീസ് സന്ദര്‍ശിച്ച് ഡിജിപി, ജില്ലാ കളക്ടര്‍മാര്‍, പോലീസ് കമ്മീഷണര്‍മാര്‍, എസ്പിമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊറോണയുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചും അതിന്‍റെ വ്യാപനം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന കര്‍മപദ്ധതിയെക്കുറിച്ചും അവരോട് ചോദിച്ചു. ലോക്ക്ഡൗണ്‍ കര്‍ശനമായി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

  നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

ചില ജില്ലകളില്‍ ലോക്ക്ഡൗണ്‍ ശരിയായി നടപ്പാക്കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമങ്ങളിലും സര്‍പഞ്ചുകളും മറ്റ് പൊതു പ്രതിനിധികളും ലോക്ക് ഡൗണ്‍ സ്വമേധയാ നടപ്പാക്കുന്നുണ്ടെന്നും നഗരപ്രദേശങ്ങളിലെ നഗരങ്ങളില്‍ ഇത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Maintained By : Studio3