ജിയോസിനിമ ഫിഫ ലോകകപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും
കൊച്ചി:ഇന്ത്യയിലെ പുതിയ പ്രീമിയര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കായ വയാകോം18 സ്പോര്‍ട്സ്, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയില്‍ ലൈവ്-സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ് ചെയ്ത ഉള്ളടക്കം നല്‍കുമെന്നും പ്രഖ്യാപിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ആഗോള തലത്തിലുള്ള പ്രധാന മത്സരം എല്ലാ കാഴ്ചക്കാര്‍ക്കും ജിയോസിനിമയില്‍ സൗജന്യമായി ലഭ്യമാകും. ടിവി പ്രക്ഷേപണ ഷെഡ്യൂളില്‍ സ്‌പോര്‍ട്‌സ്18 – 1 എസ്ഡി, എച്ച്ഡി എന്നിവ ഉള്‍പ്പെടുന്നു.
വയാകോം18 സ്പോര്‍ട്സിന്റെ പോര്‍ട്ട്ഫോളിയോ നാലുവര്‍ഷത്തിലൊരിക്കലുള്ള ഷോപീസ് ഉള്‍പ്പെടെയുള്ള ലൈവ്, നോണ്‍-ലൈവ് പ്രോഗ്രാമിംഗിലേക്കുള്ള ആക്സസ് സഹിതം എല്ലാ ടെലികോം സേവന വരിക്കാര്‍ക്കും ശഛട, ആന്‍ഡ്രോയിഡ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉടനീളം ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോസിനിമ ആപ്പ് ഉടന്‍ ലഭ്യമാകും. ഡാറ്റ ഉപഭോഗത്തിലെ പലമടങ്ങിലുള്ള വര്‍ദ്ധനവ് സ്മാര്‍ട്ട്ഫോണുകളെയും കണക്റ്റഡ് ടിവികളെയും ഇന്ത്യയിലെ ഉള്ളടക്ക ഉപഭോഗത്തിന്റെ പ്രധാന രീതിയാക്കി മാറ്റി. വയാകോം18 സ്പോര്‍ട്സിന്റെ 64-മാച്ച് ഷോകേസ് ഇന്ത്യയിലെ ഫിഫ വേള്‍ഡ്കപ്പ് അവതരണത്തില്‍ ആദ്യമായുള്ള 4കെ തത്സമയ സ്ട്രീമിംഗ് മുഖേന പ്രധാന്യത്തോടെ പ്രക്ഷേപണം ചെയ്യും. അവതരണവും, സബ്സ്‌ക്രിപ്ഷന്‍ ഫീസും ഈടാക്കാതെ ജിയോ സിനിമയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷാ ഫീഡുകളുണ്ടാവും.
‘വയാകോം18 സ്‌പോര്‍ട്‌സിന്റെ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022-ന്റെ മള്‍ട്ടി-പ്ലാറ്റ്ഫോം അവതരണം ആകര്‍ഷകവും വ്യക്തിഗതമാക്കിയതും ജിയോസിനിമയില്‍ കാഴ്ചക്കാര്‍ക്ക് പ്രത്യേക അനുഭവം നല്‍കുന്നതുമായിരിക്കും,’ വയാകോം18 സ്പോര്‍ട്സ് സിഇഒ അനില്‍ ജയരാജ് പറഞ്ഞു. ”ഇവന്റിന്റെ നിലവാരവുമായി പൊരുത്തപ്പെടുന്നതിന് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍, ലീനിയര്‍ പ്ലാറ്റ്ഫോമുകളില്‍ (സ്പോര്‍ട്സ് 18-ല്‍) ലോകനിലവാരമുള്ള പ്രൊഡക്ഷനിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആരാധകരുടെ അനുഭവം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്ന് സൃഷ്ടിക്കുന്നതിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’ ഫിഫ വേള്‍ഡ് കപ്പ്‌ന്റെ 2022 പതിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ പ്രൈംടൈമില്‍ കാണാം (18:30, 20:30, 21:30). ഗ്രൂപ്പ് സ്റ്റേജ് പ്രൈംടൈം മത്സരങ്ങളില്‍ ഫ്രാന്‍സ് ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട് ഇറാന്‍, പോര്‍ച്ചുഗല്‍, ഘാന, ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ ബെല്‍ജിയം എന്നിങ്ങനെയുള്ള പ്രധാന ഏറ്റുമുട്ടലുകള്‍ ഉള്‍പ്പെടും.