November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരുമിച്ചുനില്‍ക്കണം, വിമര്‍ശിക്കേണ്ട സമയമിതല്ലെന്ന് കപില്‍ സിബല്‍

1 min read

ന്യൂഡെല്‍ഹി: എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും വിമര്‍ശിക്കാനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനുശേഷമാണ് സിബലിന്‍റെ ഈ പ്രസ്താവന പുറത്തുവന്നത്.

“ഇന്ത്യ ഒരുമിച്ച് നില്‍ക്കുക, വിമര്‍ശിക്കാനുള്ള സമയമല്ല, ആരാണ് തെറ്റ്, ഈ യുദ്ധം വിജയിച്ചതിനുശേഷം ആരാണ് ശരിയെന്ന് കണ്ടെത്തും,” അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു.പകര്‍ച്ചവ്യാധി തെറ്റായി കൈകാര്യം ചെയ്തതിനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഉപദേശങ്ങള്‍ ശ്രദ്ധിക്കാത്തതിനെതിരെയും കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുകയാണ്. ബിജെപി നേതാക്കള്‍ക്ക് അഹങ്കാരമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പകര്‍ച്ചവ്യാധിയെക്കുറിച്ച് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതും സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പ്രതിപക്ഷ പാര്‍ട്ടികളുടെ കടമയാണെന്ന് ഇടക്കാല പാര്‍ട്ടി മേധാവി സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ബിജെപിക്കെതിരായ വിമര്‍ശനം കൂടുതല്‍ കര്‍ക്കശമാക്കി.പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പെരുമാറ്റം അതിന്‍റെ നിസാരതയുടെ പേരില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ നദ്ദ പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ബീഹാറിലെ ബക്സാര്‍ ജില്ലയിലെ ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടതിനാല്‍ രാജ്യത്തെ സ്ഥിതി ദയനീയമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.ജനങ്ങള്‍ക്ക് ചികിത്സയും വാക്സിനുകളും മരിച്ചവര്‍ക്ക് മാന്യമായ അന്ത്യകര്‍മങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല എന്ന് അദ്ദേഹം ആരോപിച്ചു.അഹങ്കാരം ഉപേക്ഷിക്കാനും ജനങ്ങളെ സഹായിക്കാനും സര്‍ക്കാരിനോട് മാക്കന്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അതിന്‍റെ കടമ മാത്രമാണ് ചെയ്യുന്നതെങ്കില്‍ ബിജെപി രാജധര്‍മ്മത്തെ പിന്തുടരണമെന്നും പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന്‍ ആരംഭിക്കണമെന്നും പാര്‍ട്ടി പറഞ്ഞു. കോവിഡ് സാഹചര്യത്തെക്കുറിച്ച് ഒരു സഖ്യകക്ഷി യോഗം വേണമെന്ന ആവശ്യവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3