വീവര്‍ക്ക് ഇന്ത്യ മാനേജ്മെന്‍റ് ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യയിലെ മുന്നിര പ്രീമിയം വര്‍ക്ക്സ്പേസ് ഓപ്പറേറ്റര്‍മാരായ വീവര്‍ക്ക് ഇന്ത്യ മാനേജ്മെന്‍റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. വന്‍കിട സംരംഭകര്‍ക്കും ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള വര്‍ക്ക് സ്പേസ് ലഭ്യമാക്കുന്ന കമ്പനി പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 43,753,952 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, 360 വണ്‍ വാം ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.