വർമോറ ഗ്രാനിറ്റോ ഐപിഒയ്ക്ക്

കൊച്ചി: വിപണിയിലെ മുൻ നിരക്കാരയായ വർമോറ ഗ്രാനിറ്റോ ലിമിറ്റഡ് (വിജിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. രാജ്കോട്ട് ആസ്ഥാനമായുള്ള കമ്പനി 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 5,24,35,268 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.