August 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെയും, ട്രാന്‍സ്ലൈന്‍ ടെക്നോളജീസിന്റെയും ഐപിഒ വരുന്നു

സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്

കൊച്ചി: പമ്പുകള്‍, മോട്ടോറുകള്‍, ഫാന്, ലൈറ്റിംഗ്, മറ്റ് ഉപഭോക്തൃ വൈദ്യുത ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയിലെ വന്‍കിട ഉത്പാദകരായ സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (എസിഇഎല്‍) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രാജ്കോട്ട് ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 1400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ചോയ്സ് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ടെക്നോസിറ്റിയ്ക്ക് സമീപം പുതിയ വിനോദസഞ്ചാര കേന്ദ്രം വരുന്നു

ട്രാന്‍സ്ലൈന്‍ ടെക്നോളജീസ്

കൊച്ചി: സംയോജിത സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍, നിര്‍മിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പന, വികസിപ്പിക്കല്‍, വിന്യസിക്കല്‍ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ലൈന്‍ ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ടണ്‍് രൂപ മുഖവിലയുള്ള 16,191,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

  ബൗദ്ധിക സ്വത്തവകാശം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാല ഓഗസ്റ്റ് 19 ന്
Maintained By : Studio3